കോഴിക്കോട്: വെയിറ്റെജ് അനുവദിക്കാതെയുള്ള പതിനൊന്നാം ശമ്പള പരിഷ്കരണം പ്രതിഷേധാർഹമാണെന്നും 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യം നൽകാതെയുള്ള ഡി. സി. ആർ. ജി യും ശമ്പളപരിഷ്കരണത്തിൽ 2021 ജനുവരി മുതൽമാത്രം ഡി. എ കണക്കാക്കുന്നതും വഞ്ചനാപരമാണെന്ന് കെ പി എസ് ടി എ ജില്ലാ സമ്മേളന പ്രമേയം കുറ്റപ്പെടുത്തി.
എസ്എസ്എൽസി പരീക്ഷ അനിശ്ചിതത്വത്തിലാക്കി അതിന്റെ ഗൗരവം നഷ്ടപ്പെടുത്തരുത്. പാഠ്യപദ്ധതി പരിഷ്കരികാത്തതും ആയിരത്തോളം വിദ്യാലയങ്ങളിൽ ഹെഡ്മാസ്റ്റർമാരെ നിയമിക്കാത്തതും പൊതുവിദ്യാഭ്യാസ മേഖലയോട് സർക്കാറിന്റെ ആത്മാർത്ഥതക്കുറവാണ് കാണിക്കുന്നത്. പരിമിതമായ എണ്ണം സ്കൂളുകളിൽ മാത്രം ഭൗതികസാഹചര്യം മെച്ചപ്പെടുത്തിയുള്ള സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനം തട്ടിപ്പാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
ജില്ലാ ഭാരവാഹികളായി സജീവൻ കുഞ്ഞോത്ത് (പ്രസിഡന്റ്). ടി കെ പ്രവീൺ (സെക്രട്ടറി). കെ പി മനോജ് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.