കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ നിന്ന് സ്ഥലംമാറി പോകുന്ന ഉദ്യോഗസ്ഥർക്ക് ഗ്രാമപഞ്ചായത്ത് യാത്രയയപ്പ് നൽകി. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.പി സുരേഷ് ബാബു, അസി. എഞ്ചീനീയർ ഷീബ, ഓവർസിയർ സുമി എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് മികച്ച ക്ലബിനുള്ള മനോരമ അവാർഡ് നേടിയ പാറ്റേൺ സ്പോർട്സ് ആൻഡ് ആർട്സ് സൊസൈറ്റിയെ ഉപഹാരം നൽകി അനുമോദിച്ചു. പാറ്റേൺ പ്രസിഡണ്ട് മൂസ ഹാജി ജനറൽ സെക്രട്ടറി പി. യൂസുഫ്, ട്രഷറർ ഹസൻ ഹാജി, വൈസ് പ്രസിഡണ്ട് പി.എൻ ശശിധരൻ, കെ.പി വസന്തരാജ്, പി.കെ ബാപ്പു ഹാജി എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, ജില്ല പഞ്ചായത്ത് മെമ്പർ എം. ധനീഷ് ലാൽ, കുന്ദമംഗലം പഞ്ചായത്ത് ക്ഷേമകാര്യ ചെയർ പേഴ്സൺ ഷബ്ന റഷീദ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ ഷിയോലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഖാലിദ് കിളിമുണ്ട, ലീന വാസുദേവൻ, സി.പി.ഐ.എം ഏരിയ കമ്മറ്റിയംഗം എം.കെ മോഹൻദാസ്, ബിജെപി ജില്ല സെക്രട്ടറി തളത്തിൽ ചക്രായുധൻ, ജനാർദ്ദനൻ കളരികണ്ടി, സി. അബ്ദുറഹ്മാൻ, മുൻ ഗ്രാമപഞ്ചായത്തംഗം സുധീഷ് പുൽകുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സി.പി സുരേഷ് ബാബു, അസി. എഞ്ചീനീയർ ഷീബ, ഓവർസിയർ സുമി, പാറ്റേൺ സ്പോർട്സ് ആൻ്റ് ആർട്സ് സൊസൈറ്റി ജനറൽ സെക്രട്ടറി പി. യൂസുഫ് എന്നിവർ മറുപടി പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ സ്വാഗതവും ഗ്രാമ പഞ്ചായത്തംഗം സുരേഷ് ബാബു നന്ദിയും പറഞ്ഞു.