കുന്ദമംഗലം : മടവൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്ലിം ലീഗ് ഭാരവാഹിയും പൗര പ്രമുഖനുമായിരുന്ന എം കെ. അബു ഹാജിയുടെ പേരിൽ മടവൂർ പഞ്ചായത്ത് സീനിയർ സിറ്റി സൺസ് ഫോറം പുറത്തിറക്കുന്ന സ്മരണികയുടെ പ്രകാശനം 6 ന് ശനിയാഴ്ച വൈകീട്ട് 4-30ന് ചക്കാലക്കൽ സ്ക്കൂളിൽ നടക്കും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റർ കമാൽ വരദൂർ കെ.പി.യു അലിക്ക് കോപ്പി നൽകി പ്രകാശനം നിർവ്വഹിക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടുക്കത്ത് രാഘവൻ മുഖ്യാതിഥിയായിരിക്കും