കുന്ദമംഗലം :ഇടതു സർക്കാരിന്റെ ദുർഭരണത്തിനെതിരെ കുന്നമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നാലു ദിവസമായി നടത്തി വന്ന പദയാത്രക്ക് വൈറ്റ് ഗാർഡ് പരേടോടെ കുന്ദമംഗലത്ത് ഉജ്വല സമാപനം. സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ. എൻ. എ. ഖാദർ എം. എൽ. എ. ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ കെ. മൂസ്സ മൗലവി അധ്യക്ഷത വഹിച്ചു. അഡ്വ. ബി. ആർ. എം. ഷഫീർ മുഖ്യ പ്രഭാഷണം നടത്തി. കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകി സ്തുത്യർഹമായ സേവനം നടത്തിയ വൈറ്റ് ഗാർഡ് അംഗങ്ങളെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ഫിറോസ് ഉപഹാരം നൽകി ആദരിച്ചു. മുൻ എം എൽ. എ. യു. സി. രാമൻ,യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം, സി. മരക്കാരുട്ടി, എ. ടി. ബഷീർ, എൻ. പി. ഹംസ മാസ്റ്റർ, കെ. പി. കോയ,കെ. എം. എ. റഷീദ്, എ. കെ. ഷൗക്കത്തലി,ധനീഷ്ലാൽ, ബാബു നെല്ലൂളി, അരിയിൽ മൊയ്തീൻ ഹാജി, സി. അബ്ദുൽ ഗഫൂർ, ഒ. ഹുസൈൻ, അരിയിൽ അലവി, സംസാരിച്ചു. രാവിലെ കളൻ തോടിൽ ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു. സി. രാമൻ പദയാത്ര ഉദ്ഘാടനം ചെയ്തു. എൻ. ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ. എ. ഖാദർ മാസ്റ്റർ, അഹമ്മദ് കുട്ടി അരയൻകോട്, ടി. ടി. മൊയ്തീൻ കോയ,പി. മൊയ്തു,സജീർ പാഴൂർ,ഷമീർ പാഴൂർ ,ഇ. പി. വത്സല, എം. കെ. നദീറ,പി. നുസ്രത്തു സംസാരിച്ചു. മലയമ്മയിലെ സ്വീകരണത്തില്‍ പി. കെ.ഹക്കീം മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എൻ. പി. ഹമീദ് മാസ്റ്റർ,റിയാസ് മലയമ്മ, പി ടി എ റഹ്മാന്, ഫസീല സലീം സംസാരിച്ചു.കുന്ദമംഗലം പിലാശ്ശേരി വെച്ച് നടന്ന സ്വീകരണത്തില്‍ അരിയിൽ മൊയ്തീന് ഹാജി അദ്ധ്യക്ഷനായിരുന്നു. ഫാരിസ് പിലാശ്ശേരി, കെ മൊയ്തീൻ മുറിയനാൽ,എം ബാബുമോന്, ഷമീര്‍ മുറിയനാല്‍, പി മമ്മിക്കോയ, അജാസ് പിലാശ്ശേരി എന്നിവര്‍ സംസാരിച്ചു. പടനിലത്ത് വെച്ച് സംഘടിപ്പിച്ച സ്വീകരണത്തില്‍ ഷാനവാസ് മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. ഷമീല്‍ കെ കെ, എം വി ബൈജു, ഒ സലീം, എ കെ മന്‍സൂര്‍ ചൂലാംവയല്‍, കെ കെ സി നൗഷാദ് സംസാരിച്ചു. വൈറ്റ് ഗാർഡ് അകമ്പടിയോടെ കുന്നമംഗലത്ത് നടന്ന ജാഥക്ക് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ഫിറോസ്,ജാഥ ക്യാപ്റ്റൻ ഒ. എം.നൗഷാദ്,വൈസ് ക്യാപ്റ്റൻ കെ. ജാഫർ സാദിഖ്, ഡയറക്ടർ കുഞ്ഞിമരക്കാർ മലയമ്മ,കോ -ഓർഡിനേറ്റർമാരായ ഐ. സൽമാൻ, നൗഷാദ് പുത്തൂർമഠം, എം. പി. സലീം, കെ. പി. സൈഫുദ്ധീൻ, യു. എ. ഗഫൂർ, ടി. പി. എം. സാദിഖ്, സിറാജ് ഈസ്റ്റ് മലയമ്മ, അഡ്വ. ജുനൈദ്, ഹല്ലാദ് പാലാഴി, അൻസാർ പെരുവയൽ നേതൃത്വം നൽകി.