കുന്ദമംഗലം: മലയാള മനോരമയുടെ ഏറ്റവും നല്ല സ്പോർട്സ് ക്ലബിനുള്ള അവാർഡ് കാരന്തൂർ പാറ്റേൺ സ്പോർട്സ് ക്ലബിനെ തേടിയെത്തിയതിൽ സന്തോഷം പങ്ക് വെച്ച് ക്ലബ് ഭാരവാഹികളും നാട്ടുകാരും ചേർന്ന് ആഹ്ളാദഘോഷയാത്ര നടത്തി.ഐ.ഐ എം പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ക്ലബിൽ പരിശീലനം നടത്തുന്ന വിദ്യാർത്ഥികൾ, ക്ലബ് ഭാരവാഹികൾ, ജനപ്രതിനിധികൾ, രാഷ്ടീയ സാമൂഹിക രാഷ്ട്രയ പ്രവർത്തകർ, നാട്ടുകാർ പങ്കെടുത്തു. ക്ലബ് പ്രസിഡൻ്റ് എ.മൂസഹാജി, കോച്ച് സി.യൂസുഫ്, മനോരമയെ പ്രതിനിധീകരിച്ച് ന്യൂസ് എഡിറ്റർ പി.ജെ.ജോഷി, വോളി താരം കിഷോർ കുമാർ, ബ്ലോക്ക് പ്രസിഡൻ്റ് ബാബു നെല്ലൂളി, പഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ, ഖാലിദ് കിളിമുണ്ട,പി.കെ.ബാപ്പു ഹാജി, കെ.പി. വസന്ത രാജ്, ഒ.ഹുസ്സയിൻ, എം.ബാബുമോൻ, പി.ഹസ്സൻ ഹാജി, പി.എൻ ശശിധരൻ, ബഷീർ പുതുക്കുടി നേതൃത്വം നൽകി