കുന്ദമംഗലം:
ഇടതുസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യുവജന കുറ്റപത്രവുമായി
മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി നടത്തുന്നപദയാത്ര
2021 ഫെബ്രുവരി 26,27,28, മാര്‍ച്ച് 1 നടക്കുന്നതിൻ്റെ ഭാഗമായി കാരന്തൂർ ശാഖാ യൂത്ത് ലീഗ് ഗ്രീൻ ടോക്ക് സംഗമവും പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയിലേക്ക് കാരന്തൂരിൽതിരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്ക് സ്വീകരണവും നൽകി. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സിക്രട്ടറി പി.ജി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു ഇ.പി.മൻസൂർ അധ്യക്ഷത വഹിച്ചു മിസ്ഹാബ് കിഴരൂർ, ജാഫർ സാദിഖ്, സി.അബ്ദുൽ ഗഫൂർ, സിദ്ധീഖ് തെക്കയിൽ, ഹബീബ്കാരന്തൂർ ,പി.ടി.മുഹമ്മദ് ഹാജി, വി.കെ.കുഞ്ഞാലി ഹാജി,എം.ടി.അബ്ദുള്ളക്കോയ, വി.കെ.ബഷീർ മാസ്റ്റർ, പി.സി.ഖാദർ ഹാജി, സി.ഉമ്മർ, പി.റഹ്മത്തുള്ള,സി.ഉസ്മാൻ ,സാബിർ വി.കെ, അൻഫാസ്.വി.കെ, ആഷിഖ്, ഹാരിഫ് പി. തുടങ്ങിയവർ സംസാരിച്ചു ജനറൽ സിക്രട്ടറി സഹദ് വി.കെ.സ്വാഗതവും, അനീസ് കുറ്റിക്കാട്ടിൽ നന്ദിയും പറഞ്ഞു