കുന്ദമംഗലം:കെ. എസ്. ടി. യു. വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് സ്വീകരണം നൽകി .വീണ്ടെടുക്കാം നവകേരളത്തിന്റെ പൊതു വിദ്യാഭ്യാസം എന്ന മുദ്രാവാക്യവുമായി കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് കുന്നമംഗലം പുതിയ സ്റ്റാന്റ് പരിസരത്തു ഊഷ്മളമായ സ്വീകരണം . കുന്നമംഗലം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. ഒ. ഹുസൈൻ അധ്യക്ഷത വഹിച്ചു. കെ. എസ്. ടി. യു. ജില്ലാ സെക്രട്ടറി എൻ. പി. ഹമീദ് മാസ്റ്റർ പ്രമേയപ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി. അബ്ദുൽ ഗഫൂർജാഥ ക്യാപ്റ്റനെ ഹാരമണിയിച്ചു.എം. ബാബു മോൻ,എ. കെ. ഷൗക്കത്ത്, ഒ.എം. നൗഷാദ്,കുഞ്ഞിമരക്കാർ മലയമ്മ, പി. സിറാജ് മാസ്റ്റർ,എൻ. എം. യൂസുഫ്, എം. വി. ബൈജു, ഒ. സലീം, ഖാദർ പുല്ലാളൂർ, ഫസൽ കൊടിയത്തൂർ,ഷമീൽ കുന്നമംഗലം, ജാഥ ക്യാപ്റ്റൻ അബ്ദുള്ള വാവൂർ, വൈസ് ക്യാപ്റ്റൻ കരീം പടുകുണ്ടിൽ, ഡയറക്ടർ ബഷീർ ചെറിയാണ്ടി, കോ ഓർഡിനേറ്റർ പി. കെ. അസീസ്,സഹ കോ ഓർഡിനേറ്റർ യൂസുഫ് ചേലപ്പള്ളി സംസാരിച്ചു.അഹമ്മദ് പുതുക്കുടി സ്വാഗതവും റസാഖ് വെണ്ണക്കോട് നന്ദിയും പറഞ്ഞു.