കുന്ദമംഗലം:നീണ്ട 30 വർഷത്തെ കോടതി വ്യവഹാരങ്ങൾ അവസാനിപ്പിച്ച് കൊണ്ട് കുന്ദമംഗലം മഹല്ലിൽ നിലവിൽ വന്ന ഐക്യ കമ്മറ്റി ( ഇരു സമസ്തകളും യോജിച്ച് കൊണ്ട്) മഹല്ലിലെ മെമ്പർമ്മാർക്ക് നൽകുന്ന മെമ്പർഷിപ്പ് മഹല്ലിലെ കാരണവർ മേപ്പറ്റമ്മൽ മുഹമ്മദ് ഹാജിക്ക് നൽകി മഹല്ല് പ്രസിഡന്റ് എം.കെ. മുഹമ്മദ് സാഹിബ് നിർവ്വഹിച്ചു.
മഹല്ല് ജന:സിക്രട്ടറി എം.പി. ആലി ഹാജി , മുഹമ്മദ് കോയ, അസീസ് പൊയിൽ, വി.സി മുഹമ്മദ് ഹാജി, സലാം എം.കെ, സൈതലവി പുൽപ്പറമ്പിൽ, മുഹമ്മദ് ചേരിക്കമ്മൽ സംബന്ധിച്ചു.