കുന്ദമംഗലം :ആമ്പ്രമ്മല്‍ കോളനിയിൽ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം
മുഖ്യമന്ത്രി നിര്‍വ്വഹിച്ചു
അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം പഞ്ചായത്തിലെ
ആമ്പ്രമ്മല്‍ കോളനിയില്‍ പൂര്‍ത്തീകരിച്ച 1 കോടി രൂപയുടെ പ്രവൃത്തികള്‍ മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്തു.
പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലന് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ
ശിലാഫലക അനാഛാദനം നിര്‍വ്വഹിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, വാര്‍ഡ് മെമ്പര്‍ ശബ്ന റഷീദ്, ബ്ലോക്ക് മെമ്പര്‍ എന്‍ ഷിയോലാല്‍, കെ ശ്രീധരന്, എം.പി കേളുക്കുട്ടി,
ജനാര്ദ്ദനന് കളരിക്കണ്ടി, ആമ്പ്രമ്മല്‍ കൃഷ്ണന്‍കുട്ടി, ഭക്തോത്തമന്, മാമ്പറ്റച്ചാലില്‍ രാജന് സംസാരിച്ചു. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ടി.എം മുകേഷ് സ്വാഗതവും എ നീലകണ്ഠന് നന്ദിയും പറഞ്ഞു.