പെരുവയല്‍. അഞ്ചു വർഷത്തോടടുക്കുന്ന ഇടതുസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ യുവജന കുറ്റപത്രവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായ നടത്തുന്ന പദയാത്രയുടെ ഭാഗമായി ഫെബ്രുവരി 26,27,28, മാർച്ച് 1തിയ്യതികളില്‍ കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന പദയാത്രയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. പെരുവയല്‍ മുസ്ലിം ലീഗ് ഓഫീസില്‍ പ്രത്യേകം സജ്ജീകരിച്ച സംഘാടക സമിതി ഓഫീസ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ മൂസ്സ മൗലവി അദ്ധ്യക്ഷത വഹിച്ചു
മുസ്ലിം ലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്‍റ് കെ എ ഖാദര്‍ മാസ്റ്റര്‍, നിയോജക മണ്ഡലം സംഘാടക സമിതി ഭാരവാഹികളായ എൻ പി ഹംസ മാസ്റ്റര്‍, കെ പി കോയ, എ ടി ബഷീർ,എം പി മജീദ്,കെ എം എ റഷീദ്, എ കെ ഷൗക്കത്തലി, എ പി അബ്ദുസമദ്, പൊതാത്ത് മുഹമ്മദ്,എം പി എം ബഷീർ, സി.ഗഫൂർ, എം സി സൈനുദ്ധീൻ, കെ എം കോയ, എൻ പി ഹമീദ് മാസ്റ്റർ, അബ്ദുള്ള കോയ ടി കെ, കുവൈറ്റ് കെ എം സി സി പ്രതിനിധി അൻവർ വെള്ളായിക്കോട്, പി കെ ഷറഫുദ്ധീന്‍ എന്നിവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് നടന്ന സ്വാഗത സംഘം മീറ്റിംഗില്‍ ഇടതു സർക്കാരിലെ ഉന്നതർ ഉൾപ്പെട്ട, ഭരണത്തിന്റെ തണലിൽ നടത്തിയ അഴിമതികൾ, മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ ആരോപണവിധേയമായ സ്വർണ്ണക്കടത്ത്, പാർട്ടിയിലെ ഉന്നതരുടെ ബന്ധുക്കളടക്കം ജയിലഴിക്കുള്ളിലായ മയക്കുമരുന്ന് കേസ്, വിവിധ വകുപ്പുകളിൽ നടന്ന പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയവ പദയാത്രയിലൂടെ പൊതുജനസമക്ഷം അവതരിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു. പിണറായി സർക്കാരിന്റെ ഭരണത്തിൽ നടന്ന സ്വജനപക്ഷപാത, ജനവിരുദ്ധ നടപടികൾ പദയാത്രയിൽ വിശദമായി ചർച്ച ചെയ്യും. ജാഥയുടെ വിജയത്തിനായി ഫെബ്രുവരി 5നുള്ളിൽ പഞ്ചായത്ത് തലസംഘാടക സമിതി രൂപീകരണം,ഫെബ്രുവരി 15 വരെ ശാഖ തല സംഗമങ്ങളും, ഫെബ്രുവരി 16 മുതല്‍ 20 വരെ ശാഖ തല പ്രചരണ പരിപാടികളും ഫെബ്രുവരി 21 മുതല്‍ 25 വരെ പഞ്ചായത്ത് തല പ്രചരണ പരിപാടികളും നടത്താന്‍ തീരുമാനിച്ചു. ഫെബ്രുവരി 25 ന് മുഴുവന്‍ ശാഖകളിലും വിളംബര ജാഥ സംഘടിപ്പിക്കും. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഒ എം നൗഷാദ്, ജനറൽ സെക്രട്ടറി കെ ജാഫര്‍ സാദിക്ക്, ഭാരവാഹികളായ ഐ സല്‍മാന്‍, സലീം എംപി,നൗഷാദ് സി, യു എ ഗഫൂര്‍, കെ പി സൈഫുദ്ധീന്‍, ടി പി എം സാദിക്ക്, ഹല്ലാദ് എന്‍ പി, ഷാക്കിര്‍ പാറയില്‍, ശിഹാബ് കുറ്റിക്കാട്ടൂര്‍, മുര്‍ത്താസ് മാവൂര്‍,ഹബീബ് ചെറൂപ്പ,നിഹാല്‍ പാലാഴി, മന്‍സൂര്‍ ചാത്തമംഗലം, സി എം മുഹാദ് എന്നിവര്‍ സംസാരിച്ചു