കുന്ദമംഗലം:മാസ്ക് ചലഞ്ച് ഏറ്റടുത്തുകൊണ്ട് ജെ ആർ സി കേഡറ്റുകൾ സാമൂഹ്യ സേവന പദ്ധതികളിൽ കോവിഡ് കാലത്ത് സജീവമായി ഇടപെടുന്നു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂനിയർ റെഡ് ക്രോസ്സ് സംസ്ഥാന തലത്തിൽ ഏറ്റെടുത്ത കരുതലിനൊരു കൈത്താങ് പദ്ധതിയുടെ ഭാഗമായി കേഡറ്റുകൾ തയ്യാറാക്കിയ മാസ്‌കുകൾ ആരോഗ്യ പ്രവർത്തകർക്കും പാലിയേറ്റീവ് കേന്ദ്രങ്ങളിലും അഗതി മന്ദിരങ്ങളിലും എത്തിച്ച് മാതൃകയാവുന്നു. രക്ഷിതാക്കളുടെയും അധ്യാപകരുടേയും പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ കുട്ടികളെ സ്വയം പരിശീലിപ്പിക്കുകയും മറ്റുള്ളവരെ ബോധവാൻമാരാക്കുകയും ഒപ്പം സാമൂഹ്യ സേവന മനോഭാവം വളർത്തുകയുമാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.ജില്ലയിലെ 17 ഉപജില്ലകളിലെ 510 സ്കൂൾ യൂണിറ്റുകൾ ഈ പ്രവർത്തനം ഏറ്റെടുക്കുകയുണ്ടായി. സ്കൂൾ പ്രവർത്തനസജ്ജമായാൽ കുട്ടികൾ ആവശ്യപ്പെടുമ്പോൾ നൽകുന്നതിനായി മാസ്ക് കരുതൽ ശേഖരം സ്കൂൾ യൂണിറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. പൾസ് പോളിയോ തുള്ളി മരുന്ന് വിതരണ ബൂത്തുകളിൽ ജെ ആർ സി കൗൺസിലർമാരുടെ സേവനം ലഭ്യമാക്കുകയും ആരോഗ്യ പ്രവർത്തകർക്ക് മാസ്ക്കും സോപ്പും എത്തിക്കുകയും ഇതിന്റെ ഭാഗമായി ഏറ്റെടുക്കുന്നുണ്ട്. മലയമ്മ എ യു പി സ്കൂളിലെ പോളിയോ ബൂത്തിൽ ജെ ആർ സി ജില്ലാ പ്രസിഡന്റ് കെ കെ രാജേന്ദ്രകുമാർ വാർഡ് മെമ്പർ പി സതീദേവിക്ക് മാസ്ക്, സോപ്പ് എന്നിവ കൈമാറി