കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സാരഥികൾ പരാജയപെട്ട സംഭവത്തിൽ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയെ പിരിച്ചുവിട്ടും പാർട്ടിയുടെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നരണ്ട് പേരോട് അവധിയിൽ പോകാനും നിർദേശിച്ചതായി അറിയുന്നു. ജില്ലാ മുസ്ലീം ലീഗ് കമ്മറ്റിയാണ് തീരുമാനംമെടുത്തതെങ്കിലും ഔദികമായി വാർത്താ കുറിപ്പോ മറ്റൊ ഇറക്കിയിട്ടുമില്ല. നിയോജക മണ്ഡലം മുസ്ലീം ലീഗ് ജന:സി ക്രട്ടറി ഖാലിദ് കിളി മുണ്ടയോടും വനിതാ ലീഗ് ജില്ലാ ട്രഷറർ എ.പി.സഫിയയോടുമാണ് അവധിയിൽ പോകാൻ പറഞ്ഞതെങ്കിലും സഫിയക്ക് ഇത് സംബന്ധിച്ച കത്തോ ഒന്നും ലഭിച്ചിട്ടില്ല ഖാലിദ് കിളിമുണ്ടക്ക് വിവരം ലഭിച്ചതായും ഒളവണ്ണ പഞ്ചായത്തിലെ ഒരു ജോ: സിക്രട്ടറിക്ക് ചുമതല കൈമാറിയതായും അറിയുന്നു. കുറച്ച് പേർക്കെതിരെയും കൂടി നടപടി ഉണ്ടാകുമെന്നു കരുതുന്നു
എന്നാൽ മൂന്ന് തവണ മത്സരിച്ചവർക്ക് ഇത്തവണ സീറ്റ് നൽകരുതെന്ന സംസ്ഥാന മുസ്ലീം ലീഗ് കമ്മറ്റിയുടെ തീരുമാനം മറികടന്ന് കുന്ദമംഗലത്ത് സീറ്റും പാർട്ടിയുടെ ചിഹ്നവും അനുവദിച്ചതിൽ ജില്ലാ കമ്മറ്റിയും പ്രതിക്കൂട്ടിലായിട്ടുണ്ട്.