കുന്ദമംഗലം:കാരന്തുരിലെ വടക്കും തല കൊടമ്പാട്ടിൽ താമസിക്കുംഇലൿട്രിഷൻ്റെ വീട്ടിൽ ഇരുചെവിയറിയാതേവൈദ്യുതി മോഷണം കെ.എസ്.ഇ.ബിയുടെ വിജിലൻസ് ആൻറി തെഫ്റ്റ് സ്വകാഡ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടി. ഇയാൾ അതി വിദഗ്ദ്ധമായിട്ടാണ് കറന്റ് മോഷണം നടത്തിയത്.ഇയാളുടെ വീട്ടിൽ ടീവി, ഫ്രിഡ്ജ്, എ സി., കറന്റ് അടുപ്പ് തുടങ്ങിയ ഒട്ടുമിക്ക സാധനങ്ങളും ഉണ്ടങ്കിലും മിനിമം തുക മാത്രമേ ഇയാൾക്ക് ബില്ല് വരാറുള്ളൂ .ഇയാളുമായി അത്രയധികംബന്ധമുള്ള ആർക്കെങ്കിലും മാത്രമേ രഹസ്യ വിവരം നൽകാൻ കഴിയൂ എന്ന് പറയപെടുന്നു. കുന്ദമംഗലത്തെ കെ.എസ്.ഇ ബി.ഓഫീസിൽ അറിയീക്കാതേയായിരുന്നു പരിശോധന നടത്തിയത്. മീറ്ററിനടുത്ത് ദ്വാരം ഉണ്ടാക്കി പ്രത്യാക ലൈൻ വലിച്ച് കറന്റ് നേരെ മീറ്റർ തൊടാതെ ഉപയോഗിക്കുന്ന പ്രത്യാക രീതിയാണ് ഇയാൾ ഉപയോഗിച്ചത്.
ഇയാളെ രക്ഷപെടുത്താൻ വേണ്ടി പ്രദേേശത്തെ ഇടത് വക്താാവ് എന്നറിയപെടുന്ന ഇഞ്ചി കർഷകൻ ചെന്നപ്പോൾ കള്ളന് കഞ്ഞി വെക്കണ പരിപാാടിക്ക് നിങ്ങളൊക്കെക്കൂട്ട് നിൽക്കുന്നത് ശരിയല്ലെന്ന മറുപടി നൽകിയ ഉദ്യോഗസ്ഥരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല വിജിലൻസ് കട്ട് ചെയ്ത വൈൈദ്യുതി കണക്ഷൻ മൂന്ന് ലക്ഷത്തിലധികം വരുന്ന ഫൈൻ ഈടാക്കിയ ശേഷം പുുനസ്ഥാപിച്ചു.
