കോഴിക്കോട്: കേരളത്തിലെ ആർ.ടി.ഓഫീസിൽ ഇനി മുതൽ ലഭിക്കുന്ന അപേക്ഷകളിൽ മേൽ തീർപ്പാക്കി തപാൽ വഴി ഉടമക്ക് അയച്ചുകൊടുക്കാൻ ഇക്കയിഞ്ഞ ദിവസം ട്രാൻസ്പോർട്ട് കമ്മീഷണർ വിളിച്ചു ചേർത്ത ജോ: ആർ.ടി.ഒ, ആർ.ടി.ഒ സംയുക്ത യോഗത്തിൽ നിർദേദശിച്ചതായി അറിയുന്നു.നേരത്തേയും ട്രാൻസ്പോർട്ട് കമ്മീഷണർ ഇത്തരത്തിലുള്ള നിയമം നടപ്പാക്കിയപ്പോൾ വാഹന ഉടമകളും ഓട്ടോ കൺസൾട്ടൻ്റ് അസോസിയേഷൻ നേതാക്കളും യോഗം ചേർന്ന് കോടതിയിൽ പോകുകയും തപാലിൽ ആവശ്യമുള്ളവർ 42 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ അപേക്ഷയോടപ്പം സമർപ്പിക്കാനും അല്ലാത്തവർ സെൽഫ് അഫിഡവിറ്റ് നൽകി നേരിട്ട് വാങ്ങണമെന്നാക്കി മാറ്റിയതാണ് വീണ്ടും അട്ടിമറിച്ചത്.ഇതിനെതിരെ വീണ്ടും കോടതിയിൽ പോകേണ്ടി വരുമെന്ന് കരുതുന്നു.ഇപ്പോൾ അയക്കാനുള്ള ഫീസ് 45 ക്കൂടി ഒരോ അപേക്ഷയോടപ്പം കൂട്ടി വാങ്ങുകയാണ് ചെയ്യുന്നത് ഡ്രൈവിംഗ് റിനീവൽ അപേക്ഷ ശരിയാക്കി സ്കാൻ ചെയ്ത് ഓൺലൈൻ അയച്ചാൽ മതി. പുതുക്കി തപാൽ വഴി ലൈസ്സൻസ് വരും ഫയൽ സമർപ്പിക്കേണ്ടതില്ല. ഇപ്പോൾ വ്യക്തിപരമായും ഓട്ടോ കൺസൾട്ടൻ്റ് വഴിയുംഓൺലൈൻ ചെയ്യുന്നവർക്കും സർക്കാർ പൂട്ടിടാൻ ഒരുങ്ങുന്നതായും റിപ്പോർട്ട് ഉണ്ട് ഇനി മുതൽ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സൊസൈറ്റി ആയി രജിസ്റ്റർ ചെയത വർക്കോ മാത്രമേ അപേക്ഷ തയ്യാറാക്കാൻ സാധിക്കുകയുള്ളൂ തിരഞ്ഞെടുപ്പിന് മുമ്പ് കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങിയ മോട്ടോർ വാഹന വകുപ്പിൻ്റെ നീക്കം ഇടതുപക്ഷത്തിന് കനത്ത തോതിലുള്ള ക്ഷണമുണ്ടാക്കും.നിരവധി കുടുംബംഗങ്ങളാണ് ഈ മേഖലയിൽ ജീവിച്ചു പോരുന്നത്