കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് ഭരണം ഏറ്റെടുത്ത് എൽ.എ ഡി.എഫ് ഭരണസമിതി വിളിച്ചു ചേർത്ത ആദ്യ ബോർഡ് മീറ്റിംഗ് അറിവില്ലായ്മ മൂലം നിറുത്തിവെച്ചു. സാധാരണ ബോർഡ് മീറ്റിംഗ് വിളിച്ചാൽ നാല് ദിവസം മുമ്പ് അംഗങ്ങൾക്ക് നോട്ടീസ് നൽകി അവർക്ക് കത്ത് കിട്ടിയതായി ഒപ്പിടുവിച്ചായിരുന്നു യോഗം വിളിച്ച് ചേർക്കാറ് എന്നാൽ ഇത്തവണ പതിവ് രീതി മാറ്റി ഫോൺ SMS വഴിയാണ് ഇന്ന് 11-01 – 21 തിങ്കളാഴ്ച 11ന് ബോർഡ് യോഗം ചേരുന്ന വിവരം അംഗങ്ങളെ അറിയിച്ചത് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഇത് തെറ്റായ പ്രവണതയല്ലേ എന്ന് യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ പി.കൗലത്ത് ഗ്രാമപഞ്ചായത്ത്സിക്രട്ടറിയെ ചുണ്ടി കാട്ടിയപ്പോൾ അത് വിഷയമാക്കണ്ട നമുക്ക് അങ്ങ് ഇരിക്കാമെന്ന മറുപടിയാണ് ലഭിച്ചത് പിന്നീട് യു.ഡി.എഫ് അംഗങ്ങൾ പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മലിനെ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് ഇന്നത്തെ മീറ്റിംഗ് നിറുത്തിവെച്ചതായി ഓഡിയോ സന്ദേശം എല്ലാവർക്കും ലഭിച്ചു.സംഭവം നിസാരമായി തോന്നുമെങ്കിലും ഏറെ കൊട്ടിഘോഷിച്ച് അധികാരത്തിൽ എത്തിയവരുടെ അറിവില്ലായ്മ സോഷ്യൽ മീഡിയയിൽ ട്രോളായി മാറിയിരിക്കയാണ് പഞ്ചായത്ത് രാജ് ആക്ടിൽ 3 ക്ലിയർ തിയ്യതി കഴിഞ്ഞുള്ള ഒരു തിയ്യതി എന്ന് വ്യക്തമായി പറയുന്നുണ്ടായിട്ടും നിയമവിദഗ്ദനെന്ന് സ്വയം അവകാശ പെടുന്ന സിക്രട്ടറിയുടെ ഈ പിടിപ്പ് കേട് കൊണ്ട് പ്രഥമ യോഗം നിറുത്തി വെയ്ക്കേണ്ടി വന്ന സാഹചര്യം ഇടതുപക്ഷ കേന്ദ്രങ്ങളിൽ മ്ലാനത പരത്തിയിട്ടുണ്ട്