കുന്ദമംഗലം :സ്വന്തമായി വീടില്ലാതെവർഷങ്ങളായി അസുഖമുള്ള ഭർത്താവുമൊന്നിച്ച് വാടക വീട്ടിൽ താമസിക്കുന്ന റോസ്ന ഒരു വീടെന്ന ആവശ്യത്തിന് മുട്ടാത്ത വാതിലുകളില്ല
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആണ് ഒളവണ്ണയിലെ പ്രശോഭ് ,സൗദാ ബീഗം എന്നിവരോട് പറയുന്നത്.ഇവരുടെ കഷ്ടപാടുകൾ മനസ്സിലാക്കിയ ഇരുവരും ജില്ലാ പഞ്ചായത്തംഗം ധനീഷ് ലാലിൻ്റെ ശ്രദ്ധയിൽ പെടുത്തി.ഒളവണ്ണ സ്വദേശിയായ റോസ്നയുടെ കുടംബത്തിന് സ്വന്തമായി ഭൂമിയോ വീടോ ഇല്ല .വാടകവീട്ടിലാണ് വർഷങ്ങളായി താമസിക്കുന്നത്. അസുഖം കാരണം ഭർത്താവിന് സ്ഥിരമായി ജോലിക്ക് പോകുവാനും സാധിക്കുന്നില്ല എന്നും ഏറെ പ്രയാസത്തിൽ ആണ് എന്നും സഹായിക്കണമെന്നും സ്വന്തമായി ഒരുവീടാണ് അവർക്ക് ആവശ്യമെന്നും അറിയിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതേ ചാത്തമംഗലത്തെ സുധാകരേട്ടനോടും നസീറിക്കയോട് പറയുകയും അവരുടെ നിർദേശപ്രകാരം പിലാത്തോട്ടത്തിൽ യൂസഫ് എന്നവരോട് സംസാരിച്ചപ്പോൾ വളരെ താൽപര്യത്തോടെ കേൾക്കുകയും ആ വലിയ മനുഷ്യൻ 4 സെന്റോളം ഭൂമിതരാമെന്നേൽക്കുകയും ചെയ്തു. പിന്നീട് എല്ലാം വേഗത്തിലായിരുന്നു .. റജിസ്റ്ററേഷന് ആവ്ശ്യമായ തുക പ്രിയ സുഹൃത്ത് തൻവീർ വഴി കുന്ദമംഗലത്ത്
കഴിഞ്ഞ 17 വർഷ ത്തിലധികമായി പ്രവർത്തിച്ച്
വരുന്ന കാരുണ്യ ഓർഫൻ കേയർ എന്ന സ്ഥാപനം ഏറ്റെടുത്തു
റജിസ്ട്രേഷൻ പൂർത്തീകരിച്ച് സ്ഥലത്തിന്റെ രേഖകൾ യൂസഫിൻ്റെമാതാവ് ഇന്ന് റോസ്നക്കും കുടുംബത്തിനും കൈമാറി..
ഭൂമിയായി വീട് ഇനിയും ബാക്കിയാണ് ഇതുപോലെ ഉള്ള നല്ല മനസുള്ളവർ ഈ ഭൂമിയിൽ ഉള്ളടത്തോളം നന്മകൾ വറ്റി വരണ്ടില്ല എന്ന് വിശ്വസിച്ച് കൊണ്ട് വീടിനായീ ഒരാൾ കടന്നു വരുംമെന്ന വിശ്വാസത്തിൽ ഉദാരമതികളുടെ സഹായം പ്രതീക്ഷിച്ച് കാത്തിരിക്കയാണ്.. ജില്ലാ പഞ്ചായത്തംഗം എം. ധനീഷ് ലാൽ