കുന്നമംഗലം : ഭരണരംഗത്തെ പരാജയം മറച്ചുപിടിക്കാൻ മുഖ്യമന്ത്രി സമൂഹത്തിൽ വർഗ്ഗീയ ദ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സമിതിഅംഗം ഗണേഷ് വഡേരി. വെൽഫെയർ പാർട്ടി കുന്നമംഗലം നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടിയെ ഇല്ലാതാക്കാൻ മുഖ്യമന്ത്രിയും സിപിഎം ഉം നിരന്തര ശ്രമങ്ങൾ നടത്തിയിട്ടും ത്രിതലപഞ്ചായത്ത് ഇലക്ഷനിൽ പാർട്ടിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ആയി സിറാജുദ്ദീൻ ഇബ്നുഹംസ (പ്രസിഡന്റ്), അൻഷാദ് മണക്കടവ് (വൈസ് പ്രസിഡന്റ്), എം.എ. സുമയ്യ (സെക്രട്ടറി), എൻ. ദാനിഷ് (ജോയിന്റ് സെക്രട്ടറി), ടി.പി. ഷാഹുൽ ഹമീദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
പ്രവാസിഫോറം ജില്ലാ സെക്രട്ടറി കെ. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. സിറാജുദ്ദീൻ ഇബ്നു ഹംസ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.പി. ഷാഹുൽ ഹമീദ്, മുസ്‌ലിഹ് പേരിങ്ങോളം, എസ്.പി. മധുസൂദനൻ നായർ, സി. അബ്ദുറഹ്മാൻ, പി.കെ. ബിന്ദു, സിൻസിലി അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.