കുന്ദമംഗലം: UDF ൻ്റെ ഉരുക്കു കോട്ടയായ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഭരണം നഷ്ടപെട്ടതിനെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച ജില്ലാ മുസ്ലീം ലീഗിൻ്റെ നാലംഗ സംഘം കുന്ദമംഗലത്ത് എത്തി. പഞ്ചായത്ത് ലീഗ് ഓഫീസിൽ ക്യാമ്പ് ചെയ്യുന്ന സംഘം ഭാരവാഹികളെയും നേതാക്കളെയും പ്രധാന പ്രവർത്തകരെയും ഓഫീസിലേക്ക് വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിക്കുകയാണ് ലീഗ് വിമതനായി ജയിച്ച ഗ്രാമ പഞ്ചായത്തംഗത്തിൽ നിന്നും തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാർട്ടി വിട്ടവരെയും കാണുമെന്ന് അറിയുന്നു. ഗ്രാമ പഞ്ചായത്ത് ഭരണം നഷ്ടപെട്ടെങ്കിലും വോട്ടിംഗ് ശതമാനത്തിൽ UDF തന്നെയാണ് മുന്നിട്ട് നിൽക്കുന്നത് ആകെയുള്ള 23 സീറ്റിൽ 10 സീറ്റിൽ ലീഗും 13 സീറ്റിൽ കോൺഗ്രസുമാണ് മത്സരിച്ചത് അതിൽ LDF ന് 11, UDF 9 ലീഗ് വിമതൻ 1, ബി.ജെ.പി. 2 എന്നിങ്ങനേയാണ് കക്ഷി നില സ്റ്റാൻ്റിംഗ് കമ്മറ്റിയിലേക്ക് ഉള്ള തിരഞ്ഞെടുപ്പ് 11 ന് നടക്കാനിരിക്കെ വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ പ്രതിപക്ഷ നിരയിലെ മുസ്ലീം ലീഗിലെ കെ.കെ.സി.നൗഷാദിനെ ക്ഷേമകാര്യ ചെയർപേഴ്സണാക്കാനുള്ള നീക്കവും LDF ൻ്റെ ഭാഗത്ത് നിന്നും ഉണ്ട് മുസ്ലീം ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി തോൽവിയെ കുറിച്ച് പഠിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും അവരുടെ റിപ്പോർട്ട് ലഭിച്ച ശേഷം പ്രവർത്തക സമിതി ചേർന്ന് ഈ മാസം 20 ന് കൗൺസിൽ മീറ്റും വിളിച്ചു ചേർത്തിട്ടുണ്ട്. ഉന്നത സ്ഥാനത്തിരിക്കുന്ന ചിലരുടെ പ്രവർത്തനം മൂലം തോൽവി സംഭവിച്ച വാർഡുകളിലെ കമ്മറ്റികൾ രേഖാമൂലം നേതൃത്വത്തിന് പരാതി നൽകിയതിനാൽ ഇവർക്കെതിരെ നടപടിയെടുക്കാതിരിക്കാനും നേതൃത്വത്തിന് കഴിയില്ല ജില്ലാ മുസ്ലീം ലീഗിൻ്റെ അന്വേഷണ സംഘത്തിൽ എസ്.പി. കുഞമ്മദ്, നാസർ എസ്റ്റേറ്റ് മുക്ക് തുടങ്ങിയവരാണ് ഉള്ളത്