കുന്ദമംഗലം:കോഴിക്കോട് കഞ്ചാവ് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന നാൽപ്പത്തി നാലരകിലോ കഞ്ചാവുമായി കുന്ദമംഗലം പതിമംഗലം സ്വദേശി പാലക്കൽനൈസാമിനെ പൊലീസ് പിടികൂടി റിമാൻ്റ് ചെയ്തെതെങ്കിലും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെയും മറ്റും പുറത്ത് കൊണ്ട് വരാൻ പോലീസിന് താൽപര്യ കുറവ് ഉള്ളതായി വിവരം .ന്യൂ ഇയർ പ്രമാണിച്ച് വിതരണം ചെയ്യാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.പ്രതിപ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകനാണ് കാറിന്റെ പിൻ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കഞ്ചാവ്നേരത്തെയും കഞ്ചാവ് വിൽപന നടത്തിയതായി നിസാം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയവരെ കുറിച്ചും ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടില്ലാത്തത് സംശയത്തിന് ആക്കം കൂട്ടി 2018ൽ കൊടുവള്ളി ആർ.ടി.ഓഫീസിൽ രജിസ്റ്റർ ചെയ്ത KL.57 S.8088 ആഡംബരകാറിൻ്റെ ഉടമ മുറിയനാലിലെ. കീക്കോടൻ ചാലിൽ ദാറുസ്സലാം വീട്ടിലെ ഫാത്തിമ റിഷിൻ്റെ പേരിലുള്ളതാണന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടും തുടർ നടപടി ഉണ്ടായിട്ടില്ല.വീട്ടുടമ മാവൂർ റോഡിലെ പ്രമുഖ ഹോട്ടലിലെ ജീവനക്കാരനാണ് ഇയാളുടെ മകൻ്റെ ഭാര്യയുടെ പേരിലാണ് കാർ മകനും ജോലിയെന്താണന്ന് ചോദിച്ചാൽ ബിസിനസ്സ് ആണണാണ് മറുപടി എൽ ഡി.എഫിൻ്റെയും ഒരു മത സംഘടനയുടെയും പ്രവർത്തകരുമാണ് ഇവരുടെ വീട്ടിൽ ഇതുവരെ പോലീസ് എത്താത്തതും സംശയത്തിന് ഇടയാക്കുന്നു