കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്തിനെ കോൺഗ്രസിലെ ബാബു നെല്ലൂളി നയിക്കും ആദ്യ രണ്ട് വർഷം കോൺഗ്രസിനും അവസാന മൂന്ന് വർഷം മുസ്ലീം ലീഗിനുമായിരിക്കും വിദ്യാർത്ഥി രാഷ്ടീയത്തിലൂടെ കടന്ന് വന്ന് യൂത്ത് കോൺഗ്രസിലൂടെ കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് കോൺഗ്രസ് മണ്ഡലം സിക്രട്ടറിയായും ആറ് വർഷത്തോളം മണ്ഡലം പ്രസിഡണ്ടുമായ ബാബു നെല്ലൂളിനാലു വർഷമായി കുന്ദമംഗലം പഞ്ചായത്തിൻ്റെ യു.ഡി.എഫ് ചെയർമാനാണ് ഭാര്യ: രസിതി മകൻ ഗൗതം ബാബു നെല്ലൂളി പൈങ്ങോട്ട് പുറം ഡിവിഷനിൽനിന്നും എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ലീഗ് വിമതൻ മൊയ്തീൻകോയ കണിയാറക്കലിനെ ആയിരത്തിൽപരം വോട്ടിനാണ് പരാജയപെടുത്തിയത്. സൗമ്യനും ബ്ലോക്ക്പഞ്ചായത്തിൻ്റെ വ്യക്തമായ അതിരുകൾ അറിയുന്ന വ്യക്തിയും വികസന കാഴ്ചപാടുള്ള വ്യക്തി കൂടിയാണ്.വൈ :പ്രസിഡണ്ടായി വനിതാ ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് മുംതാസ് ഹമീദാണ് കെട്ടാങ്ങൽ ഡിവിഷനിൽ നിന്നുമാണ് വിജയിച്ചത് ചാത്തമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് സിക്രട്ടറിയും ചന്ദ്രിക ലേഖകനും, കെ.എസ്.ടി.യു ജില്ലാ സിക്രട്ടറിയുമായ ഹമീദ് മാസ്റ്ററാണ് ഭർത്താവ് ബ്ലോക്ക് പഞ്ചായത്ത് ഭരണം കുന്ദമംഗലത്ത് ആദ്യം ലീഗിനും കൊടുവള്ളി ആദ്യം കോൺഗ്രസിനും ഇന്നലെ രാത്രി വരെ ജില്ലാതലത്തിൽ തീരുമാനമായതായിരുന്നു അതാണ് ഇന്ന് രാവിലെയോടെ വീണ്ടും മാറി മറിഞ്ഞത്