കുന്ദമംഗലം:കാരന്തൂർ എ എം എൽ പി സ്ക്കൂൾ സമ്പൂർണ ഹോംലാബ് പ്രഖ്യാപനം നടത്തി
കാരന്തൂർ എ.എം.എൽ.പി.സ്ക്കൂൾ സമ്പുർണ്ണ ഹോം ലാബ് പ്രഖ്യാപനം വാർഡ് മെമ്പർ ഷൈജ വളപ്പിൽ നിർവ്വഹിച്ചു.
പരിപാടിയിൽ പി.ടി.എ.പ്രസിഡണ്ട് മൊയ്തീൻകോയ കണിയാറക്കൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പ്രശസ്ത ശാസ്ത്രാദ്ധ്യാപകനുമായ എ.സി.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സയൻസ് ക്ലബ് കൺവീനർ കെ.കെ.ആയിഷബി പദ്ധതി വിശദീകരണം നടത്തി. ഹെഡ്മാസ്റ്റർ കെ.ബഷീർ സ്വാഗതവും സ്റ്റാഫ് സെക്രറ്റി കെ. ഉമ്മർ നന്ദിയും പറഞ്ഞു.