കോഴിക്കോട്: മെഡിക്കൽ കോളജിൽ പത്ത് വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്ന ശുചീകരണ തൊഴിലാളികളെ ഒരു സുപ്രഭാതത്തിൽ പിരിച്ച് വിട്ട് ആത്മഹത്യാ മുനമ്പിലേക്ക് എറിഞ്ഞത് കൊടിയ അനീതിയും ക്രൂരതയുമാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ പറഞ്ഞു. ഐ എൻ ടി യു സി സമരസമിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിന് മുമ്പിൽ സുചീകരണ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല നിരാഹാസമരത്തിൽ 52ാം ദിവസത്തെ സമരം ഉൽഘാടനം ചെയ്ത്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ പേരും നാളും മാറി തിരിച്ച് വരുന്നു . മറ്റ് പല വൈറസുകളും മാരക രോഗങ്ങളും വ്യാപകമാവുന്ന ഇക്കാലത്ത് അനുഭവ പരിചയമുള്ളവരെ ചേർത്തുനിർത്തേണ്ടതിന്ന് പകരം കൂട്ടത്തോടെ പിരിച്ചുവിട്ട് മുഴു പട്ടിണിക്കാരായി മാറ്റിയത് ഏത് താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരത്തിന് ആധാരമായ വിഷയത്തിന് നേരെ അധികാരികൾ അവഗണന തുടർന്നാൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് നേതൃത്വം കൊടുക്കാനും മടിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് കെ.കെ.സരോജിനി,എ.വി. ഇന്ദിര എന്നിവർ നിരാഹാര സമരം അനുഷ്ടിക്കുന്നു.
സമരസമിതി ചെയർമാൻ ദിനേശ്പെരുമണ്ണ അദ്ധ്യക്ഷം വഹിച്ചു.
കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക്) ജില്ലാ പ്രസിഡണ്ട് പി.ടി.ജനാർദ്ദനൻ,ഐ.എൻ.ടി.യു.സി.ജില്ല ജന:സെക്രട്ടറി എം.ടി.സേതുമാധവൻ,വിബിഷ്കമ്മനകണ്ടി,സമരസമിതി നേതാക്കളായ പി.ഷാജി,കെ.ബിജൂ,ഓൾകേരള ലോട്ടറി ഏജന്റ് (ഐ.എൻ.ടി.യു.സി)ജില്ല ജന സെക്രടറി കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:
കോവിഡ് സമയത്ത് പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണ മെന്നാവശ്യപ്പെട്ട് ആശുപത്രിക്ക് മുമ്പിൽ നടത്തുന്ന റിലെ നിരാഹാര സമരംമുൻ എം.എൽ എ യു.സി.രാമൻ ഉൽഘാടനം ചെയ്യുന്നു.