കുന്ദമംഗലം. കേന്ദ്ര സർക്കാർ വേണ്ട രീതിയിൽ പഠനം നടത്താതെ നടപ്പി്ലാക്കിയ ജി എസ് ടി സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തുമെന്ന് സംസ്ഥാന തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു
കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സംഘടിപ്പിച്ച പാദരക്ഷാ വ്യാപാരികളുടെ പ്രധമ ജില്ലാ സംഗമം ( ഫൂട്ട് കോൺ ട്വാ ൻ്റി 20 ) വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ് ദേഹം. കൊവി ഡിനോടനുബന്ധിച്ച്
ചെറുകിട വ്യാപാര മേഖല നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ കേന്ദ്ര ,സംസ്ഥാന സർക്കാറുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി.നസീറുദ്ധീൻ പറഞ്ഞു. എ.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു . വി കെ സി മമ്മദ് കോയ എം എൽ എ, കെ.ആർ എഫ് എ സംസ്ഥാന പ്രസിഡണ്ട് എം എൻ മുജീബ് റഹ്മാൻ മലപ്പുറം, സംസ്ഥാന ജനറൽ സിക്രട്ടറി നൗഷൽ തലശ്ശേരി, ഹുസൈൻ കുന്നങ്കര, ബാബു മാളിയേക്കൽ, മൂസ്സ പുലാമന്തോൾ, ധനീഷ് ചന്ദ്രൻ, അൻവർ കെ.സി.ജലീൽ ടിപ് ടോപ്, കെ ഹരികൃഷ്ണണ,ൻ , നെയീം ബാലുശ്ശേരി, അനിൽ ബാലചന്ദ്രൻ , പ്രസംഗിച്ചു. പാദരക്ഷാ വ്യാപാര രംഗത്ത് ആറ് പതിറ്റാണ്ട് പൂർത്തികരിച്ച കൊയിലാണ്ടി അലങ്കാർ മുഹമ്മദ് ഹാജി , ലൗലി മൂസ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫോട്ടോ. കേരള റീട്ടയിൽ ഫൂട്ട് വേർ അസോസിയേഷൻ ജില്ലാ സംഗമത്തിൽ ടി.നസീറുദ്ധീൻ പ്രസംഗിക്കുന്നു.