മുസ്ലിം ലീഗ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ദേശീയ നേതാവ് ഫാത്തിമ തഹ്ലിയക്കെതിരെ നടന്നുക്കൊണ്ടിരിക്കുന്ന സൈബർ അബ്യൂസിനെയും വെർബൽ റൈപ്പിനെയും ശക്തമായി അപലപിക്കുന്നു. മുഖ്യമന്ത്രിയുടെ വർഗീയ പ്രസ്താവനക്കെതിരെ പ്രതികരിച്ച തഹ്ലിയക്കെതിരെ കേട്ടാലറക്കുന്ന അശ്ലീല കമന്റുകളുമായി സൈബർ ഇടങ്ങളിൽ സജീവമായിരിക്കുകയാണ് സഖാക്കൾ. സ്വന്തമായി അഭിപ്രായവും ആർജ്ജവവുമള്ള പെണ്ണുങ്ങൾ മുസ്ലിം സമുദായത്തിനകത്ത് നിന്നും മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നും ഉയർന്നു വരുന്നത് കണ്ട് വിളറിപൂണ്ട സഖാക്കളുടെ സംസ്കാര ശൂന്യമായ പ്രതികരണമാണിത്. പുരുഷാധിപത്യ സാമൂഹിക സംവിധാനത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും വളരെ പ്രാധാന്യത്തോടെ കാണുന്ന ഈ കാലത്ത് ഈ പ്രവണതക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. ആർജവത്തോടെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഫാത്തിമ തഹ്ലിയക്ക് ഐക്യദാർഢ്യം.
👉 യൂ സി. രാമൻ