കുന്ദമംഗലം: 2020ൽ ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപെട്ട പുതിയ മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഓഫീസ് സമുഛയത്തിൻ്റെ മുമ്പിൽ ആരംഭിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സിക്രട്ടറി നവാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ രൂപ നാരായണൻ അധ്യക്ഷത വഹിച്ചു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ മുതിർന്ന അംഗമായ വാർഡ് മൂന്നിലെ ചന്ദ്രൻ തിരുവലത്തിനെ ആർ.ഒ.സത്യപ്രതിജ്ഞക്കായി ക്ഷണിക്കുകയും ശേഷം ചന്ദ്രനാണ് മറ്റുള്ള മെമ്പർമാർക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തത്. സി.പി.എം അംഗങ്ങൾ ദൃഡ പ്രതിജ്ഞ ചൊല്ലിയപ്പോൾ ഘടകകക്ഷികളും സ്വതന്ത്രരും ഈശ്വരനാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത് യു.ഡി.എഫ് അംഗങ്ങളും, സ്വതന്ത്രനും ഈശ്വരനാമത്തിൽ പ്രതിജ്ഞ ചൊല്ലി.ചടങ്ങ് പൂർത്തീകരിച്ച ശേഷം ആദ്യ ഭരണ സമിതി യോഗം ചന്ദ്രൻ തിരുവലത്തിൻ്റെ അധ്യക്ഷതയിൽ ചേർന്നു. സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാൻ കുന്ദമംഗലത്തെ എല്ലാ രാഷ്ടീയ പാർട്ടി നേതാക്കളും എത്തിയിരുന്നെങ്കിലും സി.പി.എമ്മിൻ്റെ സ്ഥലം എം.എൽ.എ.പി.ടി.എ.റഹീം ചടങ്ങിനെത്തിയില്ല. പിന്നീട് ചടങ്ങ് അവ സാനിച്ച ശേഷം എത്തിയതും പ്രത്യാകം ശ്രദ്ധിക്കപെട്ടു