കുന്ദമംഗലം:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വാർഡ് 6ലെ UDF സ്ഥാനാർഥി യു സി ബുഷ്റയുടെ വിജയാഘോഷത്തി നിടെ ഇടതു പക്ഷ ഗുണ്ടകൾ
UDF ന്റെ പ്രവർത്തകരെ അതി ക്രൂരമായി മർദ്ധിക്കുകയും പരിക്ക് ഏൽപ്പിക്കുകയും ചെയ്തിട്ടും നാല് ദിവസം കഴിഞ്ഞിട്ടും ഇതുവരെ ഒരു പ്രതിയെപോലും അറസ്റ്റ് ചെയ്യാൻ കുന്നമംഗലം പോലീസ് തയ്യാറായിട്ടില്ലെന്ന് പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികൾ ആരോപിച്ചു. പ്രതികളെ കുറിച്ച് വ്യക്തമായി ബോധ്യം ഉണ്ടായിട്ടും ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി പ്രതികളെ രക്ഷപെടുത്താനാണ് ശ്രമം എങ്കിൽ ശക്തമായ സമര മുറയുമായി മുസ്ലിം യൂത്ത് ലീഗ് രംഗത്ത് വരുമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് നേതാകളായ
സിദ്ധീഖ് തെക്കയിൽ കെ കെ ഷമീൽ എം വി ബൈജു
ശറഫുദീൻ ഇ, മിറാസ്, സനൂഫ് റഹ്മാൻ, താജുദീൻ എ കെ, ഫാരിസ് പിലാശ്ശേരി തുടങ്ങിയവർ ആവശ്യപ്പെട്ടു
ഗുണ്ടാ ആക്രമത്തിൽ
ഗുരുതരമായി പരുക്ക്പറ്റിയ ഫാസിലിനെ സന്ദർഷിച്ചു മടങ്ങുകയായിരുന്നു നേതാക്കൾ