കുന്ദമംഗലം: എല്ലാ തിരഞ്ഞെടുപ്പിലും വാർഡ് 18 ലെ വോട്ടർമാർ നിരവധി തവണ കേൾക്കുന്ന ചൊല്ലാണ് BJP വരും അത് തടയണമെങ്കിൽ ഞങ്ങൾക്ക് വോട്ട് ചെയ്യണമെന്ന് എന്നാൽ ഇത്തവണ ഈ ചൊല്ല് ഇവിടെ വേവില്ല ഇവിടെ വാർഡിലെ ഭൂരിഭാഗം ജനങ്ങളും തീരുമാനിച്ചു കഴിഞ്ഞു സോമനാഥൻ തട്ടാരക്കൽ ജയിക്കണം ജയിച്ചേ മതിയാകൂ.. കഴിഞ്ഞ നാലു ടേമിലും അതായത് 2000, 2005, 2010, 2015ൽ സ്വന്തം ചിഹ്നം പണയം വെച്ചും പേമൻ്റ് സീറ്റും നൽകി സ്വതന്ത്രമാരെ പിന്നാലെ പോയ സി.പി.എം സ്ഥാനാർത്ഥി ഇവിടെ പ്രചാരണത്തിലും വോട്ടർമാരുടെ നിഗമനത്തിലും മൂന്നാം സ്ഥാനത്താണ് പ്രധാന മത്സരം സോമനാഥൻ തട്ടാരക്കൽ കൈപ്പത്തിയും BJP സ്ഥാനാർത്ഥിയും തമ്മിലാണ് ഗ്രാമീണ ബേങ്കിലെ ഔധിക ജീവിതത്തിന് ശേഷം കെ.എസ്.യു. വിലൂടെ യൂത്ത് കോൺഗ്രസിലുടെ കോൺഗ്രസിൻ്റെ നേതൃനിരയിലെത്തിയ സോമേട്ടൻ ആത്മാർത്ഥതയും അർപ്പണബോധവും കൈ മുതലായിട്ടുള്ള സേവന സന്നദ്ധ പ്രവർത്തകൻ കൂടിയാണ്. നാട്ടുകാരുടെ ഇടയിൽ നിറഞ്ഞു നിന്ന സോമേട്ടൻ പ ക്ഷമില്ലാതേ പക്ഷഭേദമില്ലാതേ രാഷ്ടീയത്തിനതീതമായി എല്ലാവരെയും കാണുകയും ഇരുചെവിയറിയാതേ പലരെയും സഹായിച്ചിട്ടുമുള്ള പൊതുപ്രവർത്തകനാണ്. കാരന്തൂരിൽ ഒന്ന് വിളിച്ചാൽ ഓടിയെത്താവുന്ന ദൂരത്തിലുള്ള ഒരാളായ സോമേട്ടനെ പരാജയപെടുത്താനുള്ള നീക്കം എന്ത് വില കൊടുത്തും നേരിടുമെന്നും വാർഡിലെ വോട്ടർമാർ പറഞ്ഞു ഇടത് കേന്ദ്രങ്ങളിൽ നിന്നു പുറമേ നിന്നും ആളുകളെ ഇറക്കി ആളുകളെ ഭിന്നിക്കാനുള്ള നീക്കം ഇത്തവണ വാർഡ് 18 ൽ വില പോകില്ല ഇരുനൂറോളം വരുന്ന പുതിയ വോട്ടർമാരും വാർഡിൽ ഇത്തവണ പോളിംഗിൽ ബൂത്തിലെത്തി തങ്ങളുടെ സമ്മതിദാനം ഉപയോഗപ്പെടുത്തുന്നതും നിർണായകമാണ്. കഴിഞ്ഞ തവണ മാറി മാറി മത്സരിച്ച ഭാര്യയും ഭർത്താവും എന്തുകൊണ്ടാണന്ന് അറിയില്ല വാർഡിൽ മത്സരിക്കാതേ തൊട്ടടുത്ത വാർഡിൽ ആണ് ജനവിധി തേടുന്നത് ബി.ജെ.പി.സ്ഥാനാർത്ഥിക്കെതിരെ ഒരു അപരനുമടക്കം 4 പേർ മത്സര രംഗത്തുണ്ട്