കുന്ദമംഗലം : നിർധനരോട് അനുകമ്പയുള്ള ഹൃദയമുള്ളവരായി വിദ്യാർഥികൾ മാറണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമാൻ സി.മുഹമ്മദ് ഫൈസി പറഞ്ഞു. കാരന്തൂർ മർക്കസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൻ്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത സ്ഥാനങ്ങളിൽ എത്തിയാലും മാതാപിതാക്കളെ അനുസരിക്കുന്നവരാകണം. വിദ്യാഭ്യാസമില്ലാത്തതിൻ്റെ പേരിൽ രക്ഷിതാക്കളോട് മുഖം ചുളിക്കുന്നവരായി വിദ്യാർഥികൾ മാറരുതെന്നും അദ്ദേഹം പറഞ്ഞു.
മർകസ് കോളേജിലെ മനശാസ്ത്ര പഠനവകുപ്പിന് വേണ്ടിയാണ് പുതിയ ബ്ലോക്ക് നിർമിച്ചത്.പ്രിൻസിപ്പൾ പ്രൊഫസർ എ.കെ അബ്ദുൽ ഹമീദ് അദ്ധ്യക്ഷനായി. മർകസ് അക്കാദമിക് ഡയറക്ടർ ഉനൈസ് മുഹമ്മദ്, ഡോ.പി.എം രാഘവൻ, എ.കെ ഖാദർ ,ഒ.മുഹമ്മദ് ഫസൽ, അബൂബക്കർ സിദ്ധീഖ് സഖാഫി സംസാരിച്ചു. ശമീർ സഖാഫി മപ്രം സ്വാഗതവും സഫ്ന നന്ദിയും പറഞ്ഞു.