കുന്ദമംഗലം:സംസ്ഥാ ഭരണ സിരാകേന്ദ്രത്തിൽ നടന്ന അഴിമതിക്കഥകൾക്ക് തിരിച്ചടി വരാനിക്കുന്ന പഞ്ചായത്ത്, അസംബ്ലി തെരെഞ്ഞെടുപ്പിലൂടെ വിധി എഴുതണമെന്ന് എം.കെ.രാഘവൻ എം.പി. പറഞ്ഞു പന്തീർപാടത്ത് കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. സി.പി.രമേശൻ അധ്യക്ഷത വഹിച്ചു.യു.സി.രാമൻ എക്സ്.എം.എൽ.എ, ഖാലിദ് കിളിമുണ്ട, വിനോദ് പടനിലം, ഇടക്കുനി അബ്ദുറഹിമാൻ, കെ.പി.കോയ, കായക്കൽ അശ്റഫ് ,എ.പി.സഫിയ, ടി.കെ.സീനത്ത്, എം.ബാബുമോൻ, കെ.എം.എ.റഷീദ്, കെ.മൊയ്തീൻ, ഹംസ ഹാജി, കെ.എം.അഹമ്മദ്, യു.സി.മൊയ്തീൻകോയ, ഒ.സലീം, തുടങ്ങിയവർ സംസാരിച്ചു പഞ്ചായത്ത് യു.ഡി.എഫ് തയ്യാറാക്കിയ പ്രകടനപത്രിക എം.കെ.രാഘവൻ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ എം.കെ.രാഘവൻപരിചയ പെടുത്തി