കുന്നമംഗലം : ഇടത് സര്‍ക്കാര്‍ സംവരണ അട്ടിമറി നടത്തി ആര്.എസ്.എസ് അജണ്ട നടപ്പാക്കുകയാണെന്ന് വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ ആരോപിച്ചു. ദലിത്-പിന്നാക്ക സമുദായങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രക്ഷോഭ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്ക സമൂഹങ്ങളില്‍ സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്ക് മാത്രമാണ് സംവരണമെങ്കിലും അതിനെ പിന്നാക്ക സംവരണം എന്നേ പ്രയാഗിക്കാറുള്ളൂ.
മുന്നാക്ക സമൂഹങ്ങള്‍ക്ക് നല്കിയ സംവരണം മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് മാത്രമെന്ന് പ്രയോഗിക്കുന്നത് വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ. അബ്ദുൽ ഹമീദ്, ഇ. അമീൻ, ഇ.പി. ഉമർ, എൻ.കെ. മൻസൂർ തുടങ്ങിയവർ നേതൃത്വം നൽകി.