കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് പുതുതായി നിർമ്മിച്ച ഫ്രണ്ട് ഓഫീസിൻ്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് പ്രസിഡണ്ട് ലീന വാസുദേവൻ നിർവ്വഹിക്കും. വൈസ് പ്രസിഡണ്ട് കെ.പി. കോയ അധ്യക്ഷത വഹിക്കും. സ്ഥലപരിമിതി മൂലം പ്രയാസമനുഭവിച്ച ഓഫീസിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഫ്രണ്ട് ഓഫീസിൻ്റെ വിപുലീകരണത്തോടെ സാധിക്കും. സേവനങ്ങൾ ലഭ്യമാകുന്ന തീയതി ഉറപ്പ് നൽകുവാനും സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുവാനും ഇതു വഴി സാധിക്കും. തനത് ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ചെലവിൽ പുതുതായി നിർമ്മിച്ച ഫ്രണ്ട് ഓഫീസിൽ ടോക്കൺ സിസ്റ്റം ഏർപ്പെടുത്തുമെന്നും പൊതുജനങ്ങൾക്ക് വേണ്ടി ഇരിപ്പിട സൗകര്യം ഒരുക്കുമെന്നും ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രസിഡണ്ട് ലീന വാസുദേവൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളത്തിൽ പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ.പി.കോയ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ആസിഫ റഷീദ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഹിതേഷ് കുമാർ, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ. അസ്ബിജ സക്കീർ , സെക്രട്ടറി കെ.പി.എം നവാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.