കുന്ദമംഗലം: കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ കിഴക്കാൾ കടവ് ചെറുകുറുപ്പ മലയിൽ താമസിക്കുന്ന അഹമ്മദ് കോയ ( 60 ) നെ ക്രൂരമായി മർദ്ധിച്ചവരെ ചേവായൂർപോലീസ് ഇനിയും പിടികൂടിയില്ല. ഭാര്യയും മൂന്ന് കുട്ടികളുമായി കഴിയുന്ന ഇവരുടെ സ്ഥി വളരെയധികം ദയനീയമാണ്.സെപ്റ്റംബർ 28 വീടിനടുത്തു വെച്ച് ഒരു കൂട്ടം യുവാക്കൾ സംഘം ചേർന്ന് ഇരിക്കുന്നത് കണ്ട് അതിലൂടെ പോകുകയായിരുന്ന അഹമ്മദ് കോയ യോട് നീ എന്താടാ നോക്കുന്നത് ചോദിച്ച് മർദിക്കുകയായിരുന്നുവെത്രെ? അഹമ്മദ് കോയയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരും വീട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ഇതുമൂലമാണ് ജീവൻ തിരിച്ച് കിട്ടിയത് ഹോസ്പിറ്റലിലെ ഇൻ്റിമേഷൻ പ്രകാരം ചേവായൂർ പോലീസ് കേസെടുത്ത് ആശ പത്രിയിലും പിന്നീട് വീട്ടിലെത്തി മൊഴി എടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല തലക്കും മുഖത്തിനും പരിക്കുപറ്റിയതിനാൽ ജോലിക്ക് പോകാനും സാധിക്കില്ല ഇതു മൂലം വീടും പട്ടിണിയിലാണ്. ഇയാളുടെ വീടിനടുത്ത് ദൂരസ്ഥലത്ത് ഉള്ള ഒരാൾ നിർമ്മിച്ച രണ്ട് വില്ലകളിൽ തമ്പടിച്ച് മയക്കുമരുന്നു ഉപയോഗവും മദ്യവും ഉപയോഗിച്ച് അക്രമ ശക്തരാകുന്ന പ്രവണത സമീപത്തെ വീട്ടുകാർക്ക് ഭീഷണിയാകുന്നുണ്ട്. പ്രദേശത്തെ കണ്ടാലറിയുന്ന ആളുകൾക്കൊപ്പം ഇയാളെ മർദ്ദിക്കാൻ നേതൃത്വം നൽകിയത് വൈശാഖും അഖിലും എന്ന സമീപത്തെ രണ്ട് ചെറുപ്പക്കാരാണന്ന് പറഞ്ഞിട്ടും നടപടിയെടുക്കാൻ പോലീസ് മടിക്കുന്നത് ഉന്നതങ്ങളിൽ ഇവർക്കുള്ള പിടിപാടും സ്വാധീനവുമാണന്ന് പറയപെടുന്നു.തുടർ ദിവസങ്ങളിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ