ഹബീബ് കാരന്തൂർ
കുന്ദമംഗലം: ഞങ്ങൾ കുന്ദമംഗലത്തുകാർ അങ്ങനാ ആരെങ്കിലും അടച്ചിടാൻ പറഞ്ഞാൽ അടച്ചിടും തുറക്കാൻ പറഞ്ഞാൽ തുറക്കും ഇത് കുന്ദമംഗലത്തെ ഒരു വ്യാപാരിയുടെ വാക്കാ…. വാക്ക് കേട്ട് ഇതിൻ്റെ ഉറവിടം തേടി ഞങ്ങൾ പോയപ്പോൾ സർവ്വകക്ഷിക്കാരുടെ തീരുമാനമാണത്രെ ?ഈ സർവ്വകക്ഷിയിൽ പെട്ട പലരെയും ഞങ്ങൾ പിന്തുടർന്നു .അപ്പോൾ അല്ലേ കഥയുടെ ക്ലയിമാക്സ് ഈ മഹാൻമാരല്ലാം നമ്മുടെ നാട്ടിലെ കട അടപ്പിച്ച് സാധനങ്ങൾ വാങ്ങാൻ ചെലവൂർ ,മുണ്ടിക്കൽതാഴം, ചാത്തമംഗലം, ആരാമ്പ്രം എന്നിവിടങ്ങളിൽ എത്തി സാധനങ്ങൾ വാങ്ങി വീടുകളിലേക്ക് മടങ്ങുന്ന കാഴ്ചയാണ് കണ്ടത് അവിടെയോ കണ്ടയ്മെൻ്റ് സോണാണ് ഉപാധികളോടെ രാത്രി 9 വരെ കട തുറക്കുകയും ചെയ്യാം. കോവിഡ് മഹാമാരിയെ നാം കരുതുകയും തുരത്തുകയും വേണം ചില അധികാരികളുടെ വ്യാപാരികളെ മാത്രം അടപ്പിച്ചു കൊണ്ടുള്ള ഈ കണ്ടെയ്മെൻ്റ് സോൺ രീതി ഒരു മാറ്റം വേണം ഇവിടത്തുകാരായി പ്രതിഷേധത്തിനും ഒന്നും മുതിരില്ല നിങ്ങൾ കണ്ടറിഞ്ഞ് അവർക്ക് ഉപാധികളോടെ തുറക്കാൻ അവസരം ഒരുക്കണം ഒരുക്കിയെ പറ്റൂ. മാത്രമല്ല മെഡിക്കൽ ഷോപ്പുകൾ 6 മണിക്ക് അടയ്ക്കണമെന്ന അധികൃതരുടെ തീരുമാനവും പുനപരിശോധിക്കണം