കുന്ദമംഗലം സി.എഫ്.എൽ.ടി.സി.യിൽ കഞ്ഞി വിതരണം ആരംഭിച്ചു.
കുന്ദമംഗലം: ശിഹാബ് തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (STIMS) ൻ്റെ കീഴിലുള്ള കുന്ദമംഗലം പൂക്കോയ തങ്ങൾ പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ വനിത വളണ്ടിയർമാരുടെ നേതൃത്വത്തിൽ കുന്ദമംഗലം ഐ ഐ എം -സി എഫ് എൽ ടി സിയിലെ കോവിഡ് രോഗികൾക്ക് കഞ്ഞി പാചകം ചെയ്ത് വിതരണമാരംഭിച്ചു.ഒരു മാസത്തേക്കുള്ളതാണ് വളണ്ടിയേഴ്സ് ഏറ്റെടുത്തിട്ടുള്ളത്.
മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ഒ ഉസ്സയിൻ, ജനറൽ സെക്രട്ടറി അരിയിൽ അലവി, ജനപ്രതിനിധികളായ എം.വി ബൈജു, എ കെ ഷൗക്കത്തലി, ടി കെ സൗദ, യു സി ബുഷ്റ ഡോ: നീതു, സലാം മാസ്റ്റർ, കോർഡിനേറ്റർ വി പി സലീം, പി കൗലത്ത് ഒ പി അസ്സൻകോയ, സ്റ്റാഫ് നഴ്സ് സജ്ന, തുടങ്ങിയവർ സംബന്ധിച്ചു