കുന്ദമംഗലം:അക്രമികളെ സംരക്ഷിക്കുന്ന യോഗി സർക്കാറിനെ പിരിച്ചുവിടണമെന്ന് കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻ്റ് ഒളോങ്ങൽഹുസ്സയിൻ ആവശ്യപെട്ടു.
ഉത്തർപ്രദേശിൽ ദലിത് പീഢനങ്ങളും അതിക്രമങ്ങളും വർദ്ധിച്ചു വരുന്നതിന് കാരണം അക്രമകാരികളെ സംരക്ഷിക്കുന്ന യോഗി സർക്കാറിന്റെ നടപടികളാണെന്നും അതിന്റെ ഉത്തമ ഉദാഹരണമാണ്
ഹത്രാസിൽ ഇപ്പോൾ നടക്കുന്നതെന്നും
അദ്ദേദഹം
പറഞ്ഞു.
ഉത്തർ പ്രദേശിലെ ഹത്രാസിൽ മനീഷാ വാല്മീകി എന്ന വിദ്യാസമ്പന്നയായ ദളിത് യുവതിയെ അതിക്രൂരമായി മാനഭംഗപ്പെടുത്തുകയും നട്ടെല്ല് അടിച്ചു തകർക്കുകയും ,സംഭവം പുറത്തറിയാതിരിക്കാൻ യുവതിയുടെ നാവരിയുകയും ചെയ്ത ക്രൂരരായ സ്വന്തം അനുയായികളെ സംരക്ഷിക്കുന്നതിന് യുവതിയുടെ ശവ ശരീരം വീട്ടുകാരെ പോലും കാണിക്കാതെ പോലീസിനെ ഉപയോഗിച്ച് കത്തിച്ചു കളയുകയും, ഭരണസംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ട് യുവതിയുടെ കുടുബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യോഗിസർക്കാറിനെ പിരിച്ചു വിടണമെന്നും, യുവതിക്ക് നീതിലഭ്യമാക്കുന്നതിനും ദളിത് സമൂഹത്തിന് ഭയമില്ലാതെ രാജ്യത്ത് ജീവിക്കുന്നതിനും മനീഷ വാല്മീകി കേസ് സർവ്വീസിലുള്ള ഒര്ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവിശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തുടനീളം പഞ്ചായത്ത് തലത്തിൽ നടത്തുന്ന പ്രതിഷേധാഗ്നി യുടെ ഭാഗമായി കുന്നമംഗലം പഞ്ചായത്ത് ദളിത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഒളോങ്ങൽ ഹുസൈൻ
ഷാജി പുൽകുന്നുമ്മൽ അധ്യക്ഷം വഹിച്ചു ,
കൃഷ്ണൻകുട്ടി അമ്പ്ര,
ശ്രീജ പുൽകുന്ന്,
രവി തെറ്റത്ത്,
ടി.പി.സുരേഷ് എന്നിവർ സംസാരിച്ചു.