കുന്ദമംഗലം : കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ കാര്‍ഷിക ബില്ല് നിയമമായതോടുകൂടി കര്‍ഷകര്‍ക്കത് മോഡി സര്‍ക്കാര്‍ കൊടുത്ത മരണപത്രമാണെന്ന് എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍.കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നിലപാടില്‍ പ്രതിഷേധിച്ച് ഗാന്ധി ജയന്തി ദിനത്തില്‍ എം.എസ്.എഫ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി മാവൂരിലെ കുറ്റിക്കടവില്‍ നടത്തിയ പ്രതീകാത്മക പ്രതിഷേധ നുകം വെപ്പ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.നിയോജകമണ്ഡലം പ്രസിഡന്റ് അന്‍സാര്‍ പെരുവയല്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ എം.എസ്.എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ്, ജില്ലാ വൈസ് പ്രസിഡന്റ് ഷാക്കിര്‍ പാറയില്‍,മുസ്ലിം ലീഗ് നേതാക്കളായ മുഹമ്മദ് മാസ്റ്റര്‍,സക്കീര്‍, സലാം എന്നിവര്‍ സംസാരിച്ചു.നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സി.എം മുഹാദും സെക്രട്ടറി ഷിഹാദ് പൊന്നാരിമേത്തലും പ്രതീകാത്മകമായി നുകം വെച്ചു.ഭാരവാഹികളായ ജുനൈദ് പെരിങ്ങൊളം, നസീഫ് കൂളിമാട്, അന്‍ഫാസ് കാരന്തൂര്‍, റജീബ് പാലക്കുറ്റി, ബാസിത്ത് മാവൂര്‍, കമ്മറ്റി അംഗങ്ങളായ മുസമ്മില്‍ തെങ്ങിലക്കടവ്, സഹദ് പെരിങ്ങൊളം,സിറാജ് ചൂലാംവയല്‍, അഫ്ലഹ് ഒളവണ്ണ എന്നിവര്‍ നേതൃത്വം നല്കി.ട്രഷറര്‍ ഉബൈദ് സ്വാഗതവും വൈസ് പ്രസിഡന്റ് ജംഷാദ് കാവാട്ട് നന്ദിയും പറഞ്ഞു.