കുന്ദമംഗലം:കോവിഡ് -19 പോസിറ്റീവ് വർദ്ധന കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ ആവശ്യപെട്ടു.
കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ 23,7,8,5 വാർഡുകളും ആയി ബന്ധപ്പെട്ട പന്തിർപാടം മുറിയനാൽ അങ്ങാടികളിൽ അതീവ ജാഗ്രത പ്രദേശമായി പ്രഖ്യാപിച്ചു. കോവിഡ്-19 കേസ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പന്തിർപാടം മുറിയനാൽ എന്നിവിടങ്ങളിൽ വാർഡ് മെമ്പർമാരായ എം.ബാബുമോൻ, ടികെ.സൗദ, എന്നിവരുടെ നേതൃത്വത്തിൽ കൂടിയ സർവ്വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം തോട്ടുപുറം സർവീസ് സ്റ്റേഷൻ മുതൽ ചുലാംവായൽ വരെയും പന്തിർപാടം നെച്ചിപൊയിൽ റോഡിന്റെയും ഇരു വശങ്ങളിലും ഉള്ള കടകൾ വൈകിട്ട് 6 മണിക്ക് അടക്കുവാനും പോലീസ് പരിശോധന ശക്തമാകു വനും 60 വയസ്സിനു മുകളിലും 12 വയസ്സിന് താഴെയുള്ള ആളുകൾ അങ്ങാടികളിൽ വരുന്നത് നിയന്ത്രിക്കുവാനും അങ്ങാടികളിൽ ബോധവൽക്കരണ അനൗൺസ്മെന്റ് നടത്തുവാനും, ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുവാനും തീരുമാനിച്ചു.
യോഗത്തിൽ
ടികെ, ഹിതേഷ് കുമാർ ക്ഷേമകാര്യ സ്റ്റാൻഡിങ്
കമ്മിറ്റി ചെയർമാൻ
ഖാലിദ് കിളിമുണ്ട, കേളുകുട്ടി,ഒ. ഉസ്സയിൻ,
ടീ.കബീർ,സി.കെ ചന്ദ്രൻ, സി.പി ശിഹാബ് , കെ പി.ചന്ദ്രൻ, നൗഷാദ്, പി.പി. ഇസ്മായിൽ, ബാബു, സുവിജ്, മൊയ്തീൻ, സുധീഷ്, , കെ.കെ.ഷമീൽ, സുബ്രഹ്മണ്യൻ, എന്നിവർ പങ്കെടുത്തു