കുന്ദമംഗലം:
മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിൻ്റെ പ്രതിരൂപമാണെന്നും സ്റ്റാലിൻ്റെ ഗതിയാണ് പിണറായിയെ കാത്തിരിക്കുന്നതെന്നും യു.സി.രാമൻ പറഞ്ഞു. കുന്ദമംഗലം പഞ്ചായത്ത് യു.ഡി.എഫ്നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.യു.സി. സി.പി.എമ്മി നെ കാണാനില്ല .അത് പിണറായി വറുതിയിലാക്കി.
ജനാധിപത്യ സ്തംഭങ്ങളായ ജുഡീഷ്യറിയേയും മാധ്യമങ്ങളേയും അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നു.
മാഫിയാ ഭരണമാണിവിടെ നടക്കുന്നത്. സ്വർണ്ണ കടത്ത് പ്രതികളെ രക്ഷിക്കാൻ വേണ്ടി മാത്രമല്ല, അതിലും വലിയ മറ്റേതോ വിവരം പുറത്തു വരാതിരിക്കാൻ കൂടിയാണ് സെക്രട്ടറിയേറ്റിന്ന് തീയിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെല്ലൂളി ബാബു അധ്യക്ഷത വഹിച്ചു
ഖാലിദ് കിളിമുണ്ട
വിനോദ് പടനിലം
എം.പി..കേളുക്കുട്ടി
കായക്കൽ അഷറഫ്
അരിയിൽ അലവി
മറുവാട്ട് മാധവൻ
കെ.കെ.ഷമീൽ
ഷാജി പുൽക്കുന്നുമ്മൽ
ഐ.മുഹമ്മത് കോയ
വിനോദ് കാരയിൽ എന്നിവർ സംസാരിച്ചു ഒ.ഹുസയിൻ സ്വാഗതവും എം.വി. ബൈജു നന്ദിയും പറഞ്ഞു