കുന്ദമംഗലം: വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയിൽ നിന്നും മുക്തമാകുവാനും, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ദുരന്തങ്ങളിലും , പ്രകൃതിക്ഷോഭങ്ങളിലും, പകർച്ചവ്യാധികളിലും പെട്ട് കഷ്ടത അനുഭവിക്കുന്നവരുടെയും ദുരിതം എത്രയും പെട്ടെന്ന് പരിഹരിച്ച് കിട്ടുന്നതിന് വേണ്ടിയും വിശ്വാസികൾ പ്രാർത്ഥനകൾ വർധിപ്പിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലി യാർ പറഞ്ഞു. കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റി പള്ളിക്ക് മുൻവശത്ത് ദേശീയ പാതക്ക് സമീപത്തായി പത്ത് ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ആ ധുനിക രൂപത്തിലുള്ള ഓഫീസ് കെട്ടിടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദ് ദ്ദേഹം .കോവിഡ് വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സർക്കാറിൻ്റെയും, ആരോഗ്യ വകുപ്പിൻ്റെയും മുൻ കരുതലുകൾ പള്ളികളിൽ ഉൾപ്പെടെ എല്ലാ ഭാഗത്തും കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാവണമെന്നും കാന്തപുരം പറഞ്ഞു . മഹല്ല് പ്രസിഡണ്ട് പി.കെ അബ്ദുല്ല കോയ സഖാഫി അധ്യക്ഷത വഹിച്ചു, കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, പി.ടി.എ റഹിം എം എൽ എ, ഗ്രാമ പഞ്ചായത്ത് അംഗം എം ബാബുമോൻ, മഹല്ല് ഇമാം അബ്ദുന്നൂർ സഖാഫി, സൈനുദ്ധീൻ നിസാമി, കെ, ആലിക്കുട്ടി ഹാജി, എം.പി അബൂബക്കർ, സി.വി മുഹമ്മദ് ഹാജി. കെ ഉമ്മർഹാജി, കെ.അബ്ദുൽ മജീദ് ഹാജി, എം.കെ ഉമ്മർ, ഇ.പി അഹമ്മദ് കോയ, എം.പി മൂസ ഹാജി എന്നിവർ പ്രസംഗിച്ചു. കെട്ടിട നിർമ്മാണ പ്രവൃത്തിക്ക് നേതൃത്വം വഹിച്ച കെ, ജബ്ബാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു.