കുന്ദമംഗലം : ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഏറെ ആശങ്ക ചെലുത്തുന്ന സാഹചര്യം നില നിൽക്കുകയാണ്. കഴിഞ്ഞ ദിവസത്തെ കോവിഡ് പരിശോധനയിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 6 ചൂലാം വയലി ൽ താമസിക്കുന്ന ഡോക്ടർക്ക് കോ വിഡ് സ്ഥീരീകരിച്ചത് ബോധ്യപ്പെട്ടിട്ടും 108 ആംബുലൻസ് എത്തി ഇയാളെ ഈ വാർത്ത എഴുതും വരെ സർക്കാർ കോറൻ്റയിൻകേന്ദ്രത്തിലേക്ക് മാറ്റാൻ ആരോഗ്യ വകുപ്പ് തയ്യാറാകാത്തത് ഇയാൾക്ക് ഉന്നത തലത്തിലുള്ള സ്വാധീനമാണന്ന് പറയപെടുന്നു
തന്റെ നിസ്വാർത്ഥ സേവനത്തിലൂടെ ഈ കോവിഡ് കാലത്ത് പാലക്കാട് ജില്ലയിൽ സജീവമായ പ്രവർത്തനത്തിലൂടെ മാതൃകയായ വ്യക്തിയാണ് രോഗം സ്ഥിരീകരിച്ച ഡോക്ടർ. ആദ്യ ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായിരുന്നുവെങ്കിലും തുടർന്ന് നടത്തിയ പി സി ആർ ടെസ്റ്റിൽ ഫലം പോസിറ്റീവായി മാറുയായിരുന്നു. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ആളുകൾക്കും പോലും നിസ്വാർത്ഥമായ സേവനം നൽകുന്ന ഇദ്ദേഹം സർക്കാർ നിരീക്ഷണ കാലാവധിയല്ലാതെ മറ്റൊരു അവധിയും എടുക്കാതെ തന്റെ സേവനം തുടരുന്നതിനിടയിലാണ് രോഗ ബാധ ഏൽക്കുന്നത്. ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ മുഴുവൻ ആളുകളെയും നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും. കൃത്യമായി നിരീക്ഷണത്തിൽ കഴിയുകയും കോവിഡ് പ്രോട്ടോക്കോളുകൾ എല്ലാം തന്നെ ഇദ്ദേഹം പാലിക്കുകയും ചെയ്‌തിട്ടുണ്ട്, ഈ കോവിഡ് കാലത്ത് സ്വന്തം ജീവനേക്കാൾ വില നാടിനു സമർപ്പിച്ച ആരോഗ്യ പ്രവർത്തകരുടെ പ്രതിനിധിയായ ഇദ്ദേഹത്തിന്റെ മികച്ച പ്രവർത്തനം നാടിനു തന്നെ മാതൃകയാണ് പക്ഷേ കോ വിഡ് നിയമം രണ്ട് രീതിയിലാണന്ന് പൊതുജനം വിലയിരുത്തുമെന്ന് നാട്ടുകാരും പറയുന്നു മാത്രമല്ല ജില്ലാ കലക്ടർ ഇവിടെ കണ്ടയിൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു