കുന്ദമംഗലം:പ്രകൃതിദുരന്തങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന കാലത്ത് പരിസ്ഥിതി സംബന്ധ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നടപടികൾ ആരംഭിച്ചു.പുതിയ ഭേദഗതി പ്രകാരം പരിസ്ഥിതിക്ക് ദോഷം വരുന്ന നിർമ്മാണങ്ങളെ ചെറുക്കാനുള്ള പൗരന്റെ അവകാശത്തെ സാരമായി ബാധിക്കും.ഇത് വഴി കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ത്യയുടെ പരമ്പരാഗത നയങ്ങളെ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാറും പരിസ്ഥിതി മന്ത്രാലയവും. ഇതിനെതിരെ മുസ്ലിം യൂത്ത് ലീഗ് ശക്തമായ ക്യാമ്പയിനിലാണ്. പ്രകൃതിയുടെ വരദാനങ്ങളെ ചവിട്ടിമെതിച്ച് സാമ്രാജ്യങ്ങളുടെ വിപുലീകരണം അജണ്ടയാക്കുന്ന കുത്തക മുതലാളിമാരുടെ സ്വാർത്ഥതക്ക് ചൂട്ട് പിടിക്കുന്ന പരിസ്ഥിതി മന്ത്രാലയത്തിനെതിരെ ജനരോഷമുയർത്തി യൂത്ത് ലീഗ് പ്രവർത്തകർ സംസ്ഥാന വ്യപകമായി കാൽ ലക്ഷം മെയിൽ അയക്കുന്നു. ക്യാമ്പയിനിന്റെ കുന്ദമംഗലം നിയോജക മണ്ഡലം തല ഉദ്ഘാടനം പ്രമുഖ പത്രപ്രവർത്തകനായ ടി പി ചെറൂപ്പ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ഒ എം നൗഷാദ്, ജനറൽ സെക്രട്ടറി കെ ജാഫർ സാദിഖ്, വൈസ് പ്രസിഡണ്ട് യു എ ഗഫൂർ, മാവൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹബീബ് പങ്കെടുത്തു.