കുന്ദമംഗലം: കാരന്തൂർ വാർഡ് 21 ൽ പെരുനാൾ ദിനത്തിൽ ഒരാൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇയാളുമായി സമ്പർക്കത്തിലേർപെട്ടവർക്കായി നാളെ ശനിയാഴ്ച രാവിലെ 10 മുതൽ കാരന്തൂർ മാപ്പിള സ്ക്കൂളിൽ കോവിഡ് ടെസ്റ്റുകളായ ആൻ്റിജൻ ടെസ്റ്റും പി.സി.ആർ. ടെസ്റ്റും നടത്തും ഇയാളുടെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ ക്വാറൻറ യി ൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട് പോലീസിന് കോവിഡ് സുരക്ഷാ അധികാരം ലഭിച്ച അന്ന് റിപ്പോർട്ട് ചെയ്ത ഈ കേസിൻ്റെ പശ്ചാത്തലത്തിൽ ഇയാളുടെ വീടും പരിസരത്തെ വഴികളും അടച്ച് സുരക്ഷ ഏർപെടുത്തുകയും വീട്ടുകാരുടെ നീക്കങ്ങൾ നീരീക്ഷിച്ച് വരികയുമാണ് പോലീസ് കാരന്തൂരിന് പുറമേ മറ്റ് വാർഡുകളിലെയും പ്രദേശത്തെയും ആളുകളും ടെസ്റ്റിനായി എത്തും വിവരം ലഭിച്ചതനുസരിച്ച് ഇരുനോ റോളം പേരുണ്ടാകും മുമ്പ് ആരോഗ്യ വകുപ്പ് ചെയ്ത കാര്യങ്ങൾ ഒന്നും ചെയ്യണ്ടതില്ല എന്ന നിർദേശം സർക്കാറിൻ്റെ ഭാഗത്തു ലഭിക്കാത്തത് മൂലം ആരോഗ്യ വകുപ്പ് പഴയത് പോലെ കാര്യങ്ങൾ ചെയ്യുകയും ഇതിന് തൊട്ടുപിറകെയെത്തുന്ന പോലീസും ആരോഗ്യ വകുപ്പ് ചെയ്ത കാര്യങ്ങൾ തന്നെ വീണ്ടും ചെയ്യുന്ന അവസ്ഥയാണ് കണ്ടു വരുന്നത് ഇതുമൂലം പ്രയാസത്തിലും ബുദ്ധിമുട്ടിലാവുന്നത് കോവിഡ് റിപ്പോർട്ട് ചെയ്യപെടുന്ന വീട്ടുകാരാണ്. ഉദാഹരണത്തിന് ആരോക്കെ വന്നു എവിടൊക്കെ പോയി എന്ന് ആരോഗ്യ വകുപ്പ് ചോദിച്ച് മനസ്സിലാക്കി പോയ ശേഷം പോലീസും എത്തി ഇതേ ചോദ്യങ്ങൾ ആവർത്തിക്കുന്നു എഴുതിയെടുത്ത് മടങ്ങുന്നു കുന്ദമംഗലത്തെ പ്രമുഖ വസ്ത്രവിതരണ കേന്ദ്രത്തിലും ഇതിനടുത്തെസൂപ്പർ മാർക്കറ്റിലും സമ്പർക്കമുള്ളവർ സന്ദർശിച്ചതായ വിവരം പോലീസിനു കൈമാറിയിട്ടും ഇവിടെ അടച്ചിട്ടുമില്ല വന്നവരുടെ സന്ദർശക ബുക്ക് നോക്കി വിളിച്ചിട്ടുമില്ല