കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ വാർഡ് 21 കണ്ടയ്മെൻ്റ് സോണാക്കിയ നടപടി ഉടൻ പിൻവലിക്കണമെന്നാവശ്യപെട്ട് വാർഡ് വികസന കൺവീനർ സിദ്ധീഖ് തെക്കയിൽ കോഴിക്കോട് കലക്ടർ, ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവർക്ക് കത്ത് നൽകി കത്തിൻ്റെ പൂർണ രൂപം
പ്രിയപ്പെട്ട കോഴിക്കോട് ജില്ലാ കളക്ടർ സാർ,
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സാരഥികൾ, ആരോഗ്യഡിപ്പാർട്മെന്റ്, പോലീസ് അറിയുന്നത്തിലേക്ക്…. ..
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പഞ്ചായത്തിലെ വാർഡ് 21ൽ കണ്ടയിമെന്റ് സോണായി ഒരു ആഴ്ചക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നല്ലോ
ഭൂരിപക്ഷം വരുന്ന ആളുകളും താങ്കളുടെ തീരുമാനം ശരി വെക്കുകയും അതിനനുസരിച്ചു ജോലിക്ക് പോകാതെ ഒതുങ്ങി കൂടി ജീവിക്കുകയും ചെയ്തിരുന്നു
എന്നാൽ ഈ ഒരാഴ്ചകാലം ജോലിക്ക് പോകുവാൻ കഴിയാതെ ജീവിച്ച ഞങ്ങൾ ഇന്ന് ദുരിതം അനുഭവിക്കുകയാണ് കാരണം ഞങ്ങളിൽ ഭൂരിഭാഗം ആളുകളും അന്ന് അന്ന് ജോലിക്ക് പോയി ഉപജീവനം നയിക്കുന്നവരാണ് കിട്ടുന്ന വരുമാനത്തിൽ നിന്നും മുക്കാൽ ഭാഗം വിവിധ ലോൺ, കുറി, പലിശ, കറന്റ് ബില്ല്, വാട്ടർ ബില്ല്, TV, മൊബൈൽ റീചാർജ് എന്നിവഴികളിലൂടെ പോവും…..
തുച്ഛമായ ഒരു സംഖ്യ കൊണ്ട് ചിലവും അവസാനം ഒത്തിരി കടവും പേറി ജീവിക്കുന്നവരാണ്…
എല്ലാ ബാങ്ക് അടവുകളും തെറ്റി പലിശ കയറി കിടക്കുകയാണ് ബാങ്കിൽ നിന്നും വിളി വന്ന് തുടങ്ങി ഉള്ള കൂര വിറ്റുകൊണ്ട് കുടുംബതോടൊപ്പം തെരുവിൽ ഇറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ്
ഞങ്ങളുടെ വാർഡിൽ വലിയ പ്രശ്നങ്ങൾ നില നിൽക്കുന്നില്ലങ്കിൽ കണ്ടയിമെന്റ് സോൺ ഒഴിവാക്കി തരികയോ, പ്രശ്നം നിലനിൽക്കുന്നുണ്ടങ്കിൽ ചെറിയ ഇളവുകൾ നൽകുകയോ ചെയ്യുവാൻ താങ്കളുടെ ഭാഗത്ത് നിന്നും ദയ ഉണ്ടാവണമെന്ന് സ്നേഹപൂർവ്വം അപേക്ഷിക്കുന്നു……
വാർഡ് നിവാസികൾക്ക് വേണ്ടി….
സിദ്ധീഖ് തെക്കയിൽ വികസനസമിതി കൺവീനർ
വാർഡ് 21, കുന്നമംഗലം പഞ്ചായത്ത്