ഖാലിദ് കിളി മുണ്ട
കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തിൽ പൊതുവെ കോവിഡു് രോഗം മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ചു് നിയന്ത്രണ വിധേയമായിരുന്നു.ഇതിന് കാരണം ഹെൽത്തു വിഭാഗവും ,ഗ്രാമ പഞ്ചായത്തും ,പോലീസും മറ്റും നടത്തിയ കത്യമായ ഇടപെടൽ തന്നെയായിരുന്നു.എന്നാൽ ഇപ്പോൾ രോഗികളുടെ എണ്ണം കൂടിവരികയും, സമ്പർക്ക പട്ടിക വിപുലമാവുകയും ചെയ്യുന്ന ഒരവസ്ഥ നിലനിൽക്കുന്നു.”ഭയമല്ല, ജാഗ്രതയാണ് വേണ്ടതു് “എന്നു് നാം പറയുമ്പോഴും, രോഗം ബാധിച്ചവരെ സംബന്ധിച്ച വാർത്തകൾ പ്രസിദ്ധപ്പെടുത്തുന്നതിൽ .വന്ന ജാഗ്രതക്കുറവ് ജനങ്ങളിൽ അനാവശ്യമായ ഭീതി ജനിപ്പിക്കാനിടയാക്കിയിട്ടുണ്ടു് അതുകൊണ്ടു് രോഗവിവരങ്ങൾ ഉത്തരവാദപ്പെട്ട ഒരാൾ മാദ്ധ്യമങ്ങൾക്ക് നൽകുകയും അത് മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന സംവിധാനം ഏർപ്പെടുത്തുന്നത് ഏറെ ഗുണകരമായിരിക്കും. അതു വഴി ജനങ്ങളുടെ അനാവശ്യമായ ഭീതി ഒഴിവാക്കാനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ അവസരം ലഭിക്കുകയും ചെയ്യും.