ഖാലിദ് കിളി മുണ്ട
പന്തീർപാടം:കബീർ കുടുംബ സംരക്ഷണ സമിതിയിലേക്ക് ആറു് ദിവസം കൊണ്ടു് ആറു് ലക്ഷം പിരിച്ച് മാതൃകയായി പന്തീർപാടം കെ.എം.സി.സി. കെ.എം.സി.സി. യുടെ തൊപ്പിയിൽ പ്രവർത്തന മികവിന്റെ ഒരു പൊൻ തൂവൽ കൂടി. സ്വന്തമായി കുടുംബസമേതം കയറി കിടക്കാൻ ഒരു വീടു്, വിവാഹപ്രായമെത്തിയ മകളുടെ കല്ല്യാണം. കൂടുംബത്തിന്റെ മുന്നോട്ടുള്ള ജീവിത മാർഗ്ഗം – അതിനൊക്കെ വേണ്ടിയായിരുന്നു: കബീർ “ഗൾഫിലേക്ക് യാത്രയായത്. പക്ഷേ വിധി എല്ലാം തകിടം മറിക്കുകയായിരുന്നു.എല്ലാവരും ഭയപ്പെട്ടിരുന്ന കോവിഡിനെ പോലും മന:ക്കരുത്ത് കൊണ്ടു് തോൽപ്പിച്ച കബീർ നാഥന്റെ വിളിക്കുത്തരം നൽകി നമ്മോടു വിട പറഞ്ഞു. ആഗ്രഹങ്ങളും ആവശ്യങ്ങളും എല്ലാം സ്വന്തം പ്രിയപ്പെട്ടവരേയും പ്രസ്ഥാന ബന്ധുക്കളെയും ഏൽപ്പിച്ചായിരുന്നു ആ യാത്ര. പന്തീർപാടം മുസ്ലീം ലീഗ് കമ്മറ്റി ” കബീർ കുടുംബ സംരക്ഷണ സമിതി ” ഉണ്ടാക്കി പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ, കെ.കെ.അസ്റു വിന്റെയും, മുസ്തഫ യുടേയും, ഹാഷിം, കെ.കെ.റസാക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പന്തീർപാടംKMCC കൈ പൊക്കി പറഞ്ഞു ഞങ്ങളുണ്ട് കബീറിന്റെ ആഗ്രഹങ്ങൾ നിറവേറ്റികൊടുക്കാൻ .അത് വെറും വാക്കല്ല. പാരമ്പര്യത്തിന്റെ ആർജവത്തോടെയുള്ള വാക്കുകളായിരുന്നു അത്.. ആറു് ദിവസം കൊണ്ടു് ആറ് ലക്ഷം കലക്ട് ചെയ്ത കാരുണ്യത്തിന്റെ കരുതലിന്റെ പുത്തൻ ചരിത്രം രചിച്ച എന്റെ പ്രിയ സഹപ്രവർത്തകന്മാർക്ക് അഭിനന്ദനങ്ങൾ. എല്ലാവർക്കും സർവ്വശക്തനായ അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ.