ഒ.ഉസ്സയിൻ
പത്ര ധർമ്മം പുലർത്തൽ അതിന്റെ മുതലാളി മാർക്കും തൊഴിലാളികൾക്കും ബാധ്യതയും അതോടൊപ്പം അന്നവും ആയിരിക്കാം…
ഒരു പത്രവും ചാനലും കൈയിൽ ഉണ്ടെന്ന് കരുതി പബ്ലിസിറ്റി കൂടുതൽ ലഭിക്കുമെന്നുള്ളത് കൊണ്ട് ഒരു സമുദായത്തെ ഒന്നടക്കം കള്ളന്മാരും കൊള്ളക്കാരും മോശക്കാരുമായി ചിത്രീകരിക്കുന്ന പ്രവണത അടുത്ത കാലത്ത് ഏറിവന്നിരിക്കുന്നു…
ഇത്തരം പത്ര ധർമ്മം നടത്തുന്നവരെ ഒറ്റ പെടുത്തുന്നതിന് പകരം ഒരു സമുദായത്തെ ഒറ്റ പെടുത്തുകയും അതിൽ രസം കണ്ടെത്തുകയുമാണ് പലരും ചെയ്യുന്നത്….
ഇവർക്ക് ഭരണകൂടം വരെ അറിഞ്ഞോ അറിയാതെയോ പരവതാനി വിരിച്ചു കൊടുക്കുന്നു….
ഇത്തരം പത്ര ദൃശ്യ ബൂർഷകളോട് ഒന്നേ പറയാനുള്ളൂ തെറ്റ് ആര് ചെയ്താലും ആ വ്യക്തി എത്ര ഉന്നതനായാലും ശിക്ഷിക്കപെടണം ഒരാൾക്കും അഭിപ്രായവിത്യാസം ഇല്ലാ… നേരെ മറിച്ച് ഒരു സമുദായത്തിൽ പെട്ടവൻ ഏതെങ്കിലും ഒരു കേസിൽ പ്രതി ആയെങ്കിൽ അവന്റെ കുടുംബവും, സമുദായവും, ജനിച്ച നാടും എന്ത് പിഴച്ചു….
പത്ര ബോധമേ ഇനിയെങ്കിലും ഒന്ന് ഉണരൂ……
ഉറങ്ങുന്നവരെ ഉണർത്താം….
പക്ഷെ
ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല….
വേണ്ടി വന്നാൽ ഇത്തരം ആളുകളെയും ഉണർത്തേണ്ടി വരും…..
അങ്ങനെ ഉണ്ടാവാതിരിക്കട്ടെ.