പാഴൂര്‍. പ്രളയം ഉള്‍പ്പടെയുള്ള പ്രകൃതി ദുരന്തങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് കെ എ ഖാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിക്ക് അദ്ധ്യക്ഷത വഹിച്ചു. ട്രോമോകയര്‍ ട്രെയിൻ റഫീക്ക് ക്ലാസിന് നേതൃത്വം നല്‍കി. വാട്ടര്‍ റെസ്ക്യൂവിന്‍റെ ഭാഗമായി വിവിധ തരം കെട്ടുകള്‍, ക്ലൗവിച്ച്, നീന്തല്‍ അറിയാത്ത ഒരു വ്യക്തിയെ വെള്ളത്തില്‍ നിന്നും രക്ഷപ്പെടുത്തല്‍, സി പി ആര്‍ നല്‍കല്‍, താത്കാലിക തുണി സ്ട്രക്ചര്‍ നിര്‍മിക്കല്‍, മാന്‍മേഡ് ചെയര്‍ ഉണ്ടാക്കല്‍, ഒരാളെ ഒറ്റക്ക് കരക്ക് എത്തിക്കല്‍ തുടങ്ങി പ്രളയവുമായി ബന്ധപ്പെട്ട വിവിധ ട്രൈനിംഗുകള്‍ ഇതിന്‍റെ ഭാഗമായി വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് നല്‍കി. നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ നിന്നായി മുപ്പത് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു. എം പി ഹംസ മാസ്റ്റര്‍, എന്‍ എം ഹുസൈന്‍, അഹമ്മദ് കുട്ടി അരയന്കോട്, ഐ സല്‍മാന്‍, എം പി സലീം, യു എ ഗഫൂര്‍, ടി പി എം സാദിക്ക്, സിറാജ് ഇ എം, ഷമീര്‍ പാഴൂര്‍, സജീര്‍ മാസ്റ്റര്‍, റിയാസ് മലയമ്മ, ഇഖ്ബാൽ മാസ്റ്റർ, അനസ് പാഴൂർ, മുനീര്‍ ഊര്‍ക്കടവ്, സലാം കള്ളിക്കുന്ന്, നാസർ എറക്കോടൻ, നൗഷാദ് കുന്ദമംഗലം, സൈഫു പെരുവയല്‍, അസര്‍ പെരുമണ്ണ, ആലിക്കോയ ഒളവണ്ണ, സിദ്ധീഖ് ചെറൂപ്പ, ഫസലുറഹ്മാന്‍ ചാത്തമംഗലം നേതൃത്വം നല്‍കി. കെ പി സൈഫുദ്ധീന്‍ സ്വാഗതവും സിദ്ധീഖ് ഈസ്റ്റ് മലയമ്മ നന്ദിയും പറഞ്ഞു