കോഴിക്കോട്,. ലോക്ക് ഡൗൺ കാലയളവിൽ നാശനഷ്ടമുണ്ടായ ചെറുകിടപാദരക്ഷാ കച്ചവടക്കാർക്ക് സർക്കാർ അടിയന്തിര പാക്കേജ് അനുവദിക്കണമെന്ന് കേരള റീട്ടെയിൽ ഫുട് വേർ അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആവിശ്യപ്പെട്ടു, അമ്പതിനായിരത്തിൽ ഏറെ വരുന്ന കേരളത്തിലെ ചെറുകിട ഫുട് വെയർ വ്യാപാരികളുടെ ഉന്നമനം ലക്ഷ്യം വെച്ച് സംസ്ഥാ ന തലത്തിൽ രൂപീകരിച്ച സംഘടനയുടെ പ്രഥമ സംസ്ഥാന കമ്മറ്റി യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനം ശക്തിപ്പെടുത്താനും തീരുമാനിച്ചു, മിക്ക ജില്ലകളിലും ഇതിനകം ജില്ലാ കമ്മിറ്റികളും, മണ്ഡലം കമ്മറ്റികളും നിലവിൽ വന്നിട്ടുണ്ട്, ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുവാൻ ആവിശ്യമായ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു, ഭാരവാഹി കളായി
മുജീബ് റഹ്മാൻ മലപ്പുറം ( സംസ്ഥാന പ്രസിഡണ്ട്), നൗശിൽ കണ്ണൂർ ( ജന: സിക്രട്ടറി, ) ഹരികൃഷ്ണൻ കോഴിക്കോട് (ട്രഷറർ )
ധനീഷ് ചന്ദ്രൻ തിരുവനന്തപുരം. (വർക്കിംഗ്. ചെയർമാൻ)
എം.പി നാസർ നാസി മലപ്പുറം (ചീഫ് കോഡിനേറ്റർ) സവാദ് കണ്ണൂർ (വൈസ് . ചെയർ)
കെ.സി അൻവർ വയനാട്, ഹമീദ്
കാസർഗോഡ് (ജോ. കൺ) എന്നിവരെ തെരഞ്ഞെടുത്തു.