കുന്ദമംഗലം; അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെയ്‌നര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ചതിന് രാജസ്ഥാന്‍ സ്വദേശിയെ പകര്‍ച്ചവ്യാധി നിയമപ്രകാരം കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക്ഉടൻ ശിക്ഷ വിധിച്ച് കുന്ദമംഗലം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ.നിസാം ഉത്തരവായി.കോവിഡ് 19 വന്ന ശേഷം പോലീസ് കേസ് രജിസ്റ്റർ ചെയ്ത കേസിലെ ആദ്യ വിധിയാണ.് തിങ്കളാഴ്ച പുലർച്ചയാണ് സംഭവം ലോറി ഡ്രൈവർഭഗീരത് റാമിനെയാണ് പതിനായിരം രൂപ പിഴയടക്കാന്‍ കോടതി വിധിച്ചത്. ചെത്തുകടവില്‍ വെച്ചാണ് കുന്ദമംഗലം എസ് ഐ സാജന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നും വന്ന് ലോഡ് ഇറക്കി തിരിച്ചു പോകുകയായിരുന്ന ലോറിയിൽ ചെത്തു കടവിലെ അന്യസംസ്ഥാന തൊഴിലാളികളായിരുന്നു നാട്ടിലേക്ക് മടങ്ങാൻ ഈ രീതി ഉപയോഗിച്ചത്