കുന്ദമംഗലം:മോട്ടോർ വാഹന വകുപ്പ് പകർത്തിയ ഫോട്ടോകൾ അടിസ്ഥാനത്തിൽ അയച്ച നോട്ടീസുകൾ 60% തീർപ്പാകാതെ കിടക്കുന്നതിന്നാൽ കോടതിയെ സമീപിച്ച് കൊടുവള്ളി ജോയിൻറ് R.T ഓഫീസ്.
2019 ഒക്ടോബർ നവംബർ മാസങ്ങളിൽ അയച്ച് , ഉടമ കൈപ്പറ്റിയ നോട്ടീസുകൾ പിഴയടച്ച് തീർപ്പാക്കാൻ വാഹന ഉടമയ്ക്ക് മൂന്നുമാസം നൽകിയിട്ടും തയ്യാറാകാത്തതാണ് നടപടി എടുക്കാൻ സമൃദ്ധത്തിലായത്. ഇത്തരത്തിൽ ഉള്ള നിരവധി റിപ്പോർട്ടുകൾ കോടതിയിൽ തെളിവുകൾ സഹിതം സമർപ്പിച്ചു.
വാഹന ഉടമയ്ക്കെതിരെ കുന്നമംഗലം താമരശ്ശേരി കോടതികളിൽ അണ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത്..
വാഹനത്തിൻറെ അസ്സൽ രേഖകൾ ഇല്ലാതെയും ഇൻഷുറൻസ് പുതുക്കാതെയും പൊലൂഷൻ സർട്ടിഫിക്കറ്റ് എടുക്കാതെയും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ പ്രായപൂർത്തിയാകാതെയും വാഹനമോടിച്ച നോട്ടീസുകൾ ആണ് ഇത്തരത്തിൽ പിഴ ഒടുക്കാതെ ഒഴിഞ്ഞു മാറുന്നത് എന്ന് ജോയിൻറ് ആർടിഒ അറിയിക്കുകയുണ്ടായി.
ലോക് ഡൗണ് കാലത്ത് ഗവൺമെൻറ് അനുശാസിച്ചത് മുഖവിലയ്ക്കെടുക്കാതെ മാസ്ക് ധരിക്കാതെയും ഹെൽമെറ്റ് ധരിക്കാതെയും പൊതുജനങ്ങൾക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടം സൃഷ്ടിക്കുന്ന രീതിയിൽ വാഹനമോടിക്കുന്നവരെ നിരന്തരം ക്യാമറയിൽ പകർത്തുന്നുണ്ടെന്നും കർശനമായ തുടർ നടപടികൾ സ്വീകരിക്കുന്നതാണ് എന്നും ജോയിൻറ് ആർടിഒ ശ്രീ A G പ്രദീപ് കുമാർ അറിയിച്ചു.